Skip to content

വീണ്ടും ബാറ്റിങിൽ നിരാശപെടുത്തി സഞ്ജു സാംസൺ

ഐ പി എല്ലിൽ വീണ്ടും ബാറ്റ് കൊണ്ട് നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും സഞ്ജുവിന് മികവ് പുലർത്താൻ സാധിച്ചില്ല.

മുംബൈ ഇന്ത്യൻസിനെതിരെ വാങ്കഡെയിൽ നടന്ന മത്സരത്തിൽ 10 പന്തിൽ 14 റൺസ് നേടിയാണ് സഞ്ജു സാംസൺ പുറത്തായത്. അർഷാദ് ഖാനാണ് സഞ്ജുവിൻ്റെ വിക്കറ്റ് നേടിയത്. സീസണിൽ 9 മത്സരങ്ങളിൽ നിന്നും രണ്ട് ഫിഫ്റ്റിയടക്കം 207 റൺസ് സഞ്ജു നേടിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ 55 റൺസ് നേടിയ സഞ്ജു രണ്ടാം മത്സരത്തിൽ 42 റൺസ് നേടിയിരുന്നു. എന്നാൽ പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ പൂജ്യത്തിനാണ് സഞ്ജു പുറത്തായത്. അതിന് ശേഷം ഗുജറാത്ത് ടൈറ്റൻസിനെ തകർപ്പൻ ഫിഫ്റ്റി നേടി സഞ്ജു തിരിച്ചുവരവ് അറിയിച്ചുവെങ്കിലും ഈ മത്സരം ഉൾപ്പടെ നാല് മത്സരങ്ങളിലും ബാറ്റിങ്ങിൽ സഞ്ജുവിന് തിളങ്ങാൻ സാധിച്ചില്ല.

ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകുവാൻ മികച്ച പ്രകടനം സഞ്ജുവിന് അനിവാര്യമാണ്. പ്രത്യേകിച്ചും സഞ്ജുവിനെ ഒഴിവാക്കാൻ സെലക്ടർമാർ കാരണങ്ങൾക്കായി കാത്തിരിക്കുമ്പോൾ.