Skip to content

അടി കിട്ടിയാലെന്താ ! പർപ്പിൾ ക്യാപ്പ് സ്വന്തമാക്കി തുഷാർ ദേശ്പാണ്ഡെ

ഐ പി എൽ 2023 സീസൺ വിക്കറ്റ് വേട്ടയിൽ തൻ്റെ കുതിപ്പ് തുടർന്ന് ചെന്നൈ സൂപ്പർ കിങ്സിൻ്റെ ഇന്ത്യൻ പേസർ തുഷാർ ദേശ്പാണ്ഡെ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ താരം നേടിയിരുന്നു.

നാലോവറിൽ 49 റൺസ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. 15 വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്, 14 വിക്കറ്റുകൾ നേടിയ മൊഹമ്മദ് സിറാജ്, റാഷിദ് ഖാൻ എന്നിവരെ പിന്നിലാക്കികൊണ്ട് താരം വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്തെത്തുകയും പർപ്പിൾ ക്യാപ് സ്വന്തമാക്കുകയും ചെയ്തു. 9 മത്സരങ്ങളിൽ നിന്നും 17 വിക്കറ്റ് താരം നേടിയിട്ടുണ്ട്. എന്നാൽ വിക്കറ്റ് നേടുമ്പോഴും റൺസ് വിട്ടുകൊടുക്കുന്നതിൽ താരം പിശുക്ക് കാണിക്കുന്നില്ല.

പഞ്ചാബിനെതിരായ മത്സരത്തിൽ താരം എറിഞ്ഞ പതിനാറാം ഓവറിൽ 24 റൺസ് പഞ്ചാബ് നേടിയിരുന്നു. ഈ ഓവറായിരുന്നു മത്സരത്തിൻ്റെ ഗതിതന്നെ മാറ്റിമറിച്ചത്. ഇനി മേയ് മൂന്നിന് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ അടുത്ത മത്സരം.