Skip to content

ലാസ്റ്റ് ബോൾ ത്രില്ലർ !! ചെന്നൈയ്ക്കെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്സിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി പഞ്ചാബ് കിങ്സ്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ നാല് വിക്കറ്റിനായിരുന്നു പഞ്ചാബിൻ്റെ വിജയം.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 201 റൺസിൻ്റെ വിജയലക്ഷ്യം അവസാന പന്തിൽ ട്രിപ്പിൾ ഓടിയാണ് പഞ്ചാബ് കിങ്സ് മറികടന്നത്.

മികച്ച തുടക്കമാണ് ധവാനും പ്രഭ്സിമ്രാൻ സിങും ചേർന്ന് പഞ്ചാബിന് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 50 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ധവാൻ 15 പന്തിൽ 28 റൺസ് നേടിയപ്പോൾ പ്രഭ്സിമ്രാൻ സിങ് 24 പന്തിൽ 42 റൺസ് നേടി. ലിയാം ലിവിങ്സ്റ്റൺ 24 പന്തിൽ 40 റൺസ് നേടിയപ്പോൾ സാം കറൺ 20 പന്തിൽ 29 റൺസും ജിതേഷ് ശർമ്മ 10 പന്തിൽ 21 റൺസും സിക്കന്ദർ റാസ 7 പന്തിൽ 13 റൺസും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 52 പന്തിൽ 91 റൺസ് നേടിയ ഡെവൻ കോൺവേർ, 17 പന്തിൽ 28 റൺസ് നേടിയ ശിവം ദുബെ, 37 റൺസ് നേടിയ റിതുരാജ് ഗയ്ക്ക്വാദ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. എം എസ് ധോണി 4 പന്തിൽ 13 റൺസ് നേടി.