Skip to content

സമ്മർദ്ദത്തിൽ പതറാതെ റാസയെന്ന പോരാളി ! ആവേശം നിറഞ്ഞ ലസ്റ്റ്റ്റ് ഓവർ ത്രില്ലർ : വീഡിയോ കാണാം

ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തുകൊണ്ട് ഈ സീസണിലെ തങ്ങളുടെ അഞ്ചാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിങ്സ്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ നാല് വിക്കറ്റിനായിരുന്നു പഞ്ചാബ് കിങ്സിൻ്റെ വിജയം.

അവസാന പന്തിൽ 3 റൺസ് വേണം എന്നിരിക്കെ ത്രിപ്പിൾ നേടി സിക്കന്ദർ റാസയാണ് ടീമിനെ വിജയത്തിൽ എത്തിച്ചത്. അവസാന ഓവറിൽ 9 റൺസ് ഡിഫൻഡ് ചെയ്യാൻ എത്തിയ പതിരാന മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. ഓവറിൽ ബൗണ്ടറി കണ്ടെത്താൻ റാസയ്‌ക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ അതിലൊന്നും പതറാതിരുന്ന സിംബാബ്വെ താരം കൃത്യമായ ഗ്യാപ്പുകളിലേക്ക് ഷോട്ടുകൾ പായിച്ചുകൊണ്ട് റൺസ് ഓടിയെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു.

മത്സരത്തിലെ വിജയത്തോടെ പോയിൻ്റ് ടേബിളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പിന്നിലാക്കികൊണ്ട് അഞ്ചാം സ്ഥാനത്തെത്താനും പഞ്ചാബിന് സാധിച്ചു.

വീഡിയോ :