Skip to content

അതിരടി മാസ്സ് ! തുടർച്ചയായി രണ്ട് സിക്സ് പറത്തി ധോണിയുടെ മാസ്സ് ഫിനിഷ് : വീഡിയോ കാണാം

ഐ പി എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ മികച്ച സ്കോർ നേടി ചെന്നൈ സൂപ്പർ കിങ്സ്. ഡെവൻ കോൺവെയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ സി എസ് കെ സ്വന്തമാക്കിയത്. മത്സരത്തിലെ ധോണിയുടെ തകർപ്പൻ ഫിനിഷും ആരാധകർക്ക് വിരുന്നായി.

നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് ചെന്നൈ സൂപ്പർ കിങ്സ് നേടി. 52 പന്തിൽ 16 ഫോറും ഒരു സിക്സും അടക്കം 92 റൺസ് നേടിയ കോൺവെയാണ് മികച്ച സ്കോർ ടീമിന് സമ്മാനിച്ചത്. ശിവം ദുബെ 17 പന്തിൽ 28 റൺസ് നേടിയപ്പോൾ ഗയ്ക്ക്വാദ് 31 പന്തിൽ 37 റൺസ് നേടി.

മത്സരത്തിലെ അവസാന ഓവറിലെ ആദ്യ പന്തിൽ ജഡേജ പുറത്തായതോടെയാണ് എം എസ് ധോണി ക്രീസിലെത്തിയത്. ആദ്യ രണ്ട് പന്തിൽ ഒരു റൺ നേടിയ ധോണി ഓവറിലെ അവസാന രണ്ട് പന്തിൽ സിക്സ് പറത്തിയാണ് ടീം സ്കോർ 200 ൽ എത്തിച്ചത്. 4 പന്തിൽ പുറത്താകാതെ 13 റൺസ് ധോണി നേടി.

വീഡിയോ ;