Skip to content

തകർത്താടി വിജയ് ശങ്കർ ! കൊൽക്കത്തയ്ക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ വിജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 7 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. ഫിഫ്റ്റി നേടിയ വിജയ് ശങ്കറിൻ്റെ ബാറ്റിങ് മികവിലാണ് തകർപ്പൻ വിജയം ഗുജറാത്ത് നേടിയത്.

മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 180 റൺസിൻ്റെ വിജയലക്ഷ്യം 17.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ടൈറ്റൻസ് മറികടന്നു. 24 പന്തിൽ 2 ഫോറും 5 സിക്സും ഉൾപ്പടെ 51 റൺസ് നേടിയ വിജയ് ശങ്കർ, 18 പന്തിൽ 32 റൺസ് നേടിയ ഡേവിഡ് മില്ലർ, 35 പന്തിൽ 49 റൺസ് നേടിയ ശുഭ്മാൻ ഗിൽ എന്നിവരുടെ മികവിലാണ് തകർപ്പൻ വിജയം ഗുജറാത്ത് സ്വന്തമാക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 39 പന്തിൽ 5 ഫോറും 7 സിക്സും ഉൾപ്പടെ 81 റൺസ് നേടിയ ഗർബാസ്, 19 പന്തിൽ 34 റൺസ് നേടിയ ആന്ദ്രേ റസ്സൽ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടിയത്. ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി മൊഹമ്മദ് ഷാമി മൂന്ന് വിക്കറ്റും ജോഷ് ലിറ്റിൽ, നൂർ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.