Skip to content

ഇത് അർഹിച്ച തോൽവി !! ടീമിൻ്റെ പ്രകടനത്തിൽ നിരാശനായി വിരാട് കോഹ്ലി

ചിന്നസ്വാമിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഏറ്റുവാങ്ങിയത് അർഹിച്ച തോൽവിയാണെന്ന് റോയൽ ചലഞ്ചേ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഈ സീസണിൽ കോഹ്ലിയ്‌ക്ക് കീഴിലെ ടീമിൻ്റെ ആദ്യ പരാജയമാണിത്.

21 റൺസിനായിരുന്നു മത്സരത്തിൽ ആർ സീ ബി പരാജയപെട്ടത്. മത്സരത്തിൽ കെ കെ ആർ ഉയർത്തിയ 201 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. ഫിഫ്റ്റി നേടിയ കോഹ്ലി മാത്രമാണ് മത്സരത്തിൽ തിളങ്ങിയത്.

” സത്യം പറഞ്ഞാൽ ഞങ്ങൾ അവർക്ക് മത്സരം സമ്മാനിക്കുകയായിരുന്നു. ഇത് അർഹിച്ച തോൽവി തന്നെയാണ്. മത്സരത്തിൽ നിലവാരം പുലർത്തുവാൻ ഞങ്ങൾക്ക് സാധിച്ചില്ല. കിട്ടിയ അവസരങ്ങൾ മുതലാക്കുവാൻ ഞങ്ങൾക്ക് സാധിച്ചില്ല. ഞങ്ങൾ പാഴാക്കിയ അവസരങ്ങൾ കൊണ്ട് അവർക്ക് അധികമായി 25-30 റൺസ് ലഭിച്ചു. ” വിരാട് കോഹ്ലി പറഞ്ഞു.

സീസണിൽ എട്ട് മത്സരങ്ങളിൽ നിന്നും നാല് വിജയവുമായി പോയിൻ്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ബാംഗ്ലൂർ ഉള്ളത്. മെയ് ഒന്നിന് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെയാണ് ബാംഗ്ലൂരിൻ്റെ അടുത്ത മത്സരം.