ഡബിൾ സെഞ്ചുറി നേടി രണ്ട് താരങ്ങൾ ! അയർലൻഡിനെതിരെ ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോറുമായി ശ്രീലങ്ക

അയർലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടി ശ്രീലങ്ക. ഡബിൾ സെഞ്ചുറി നേടിയ നിഷാൻ മധുഷ്ക, കുശാൽ മെൻഡിസ് എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ ശ്രീലങ്ക. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ കൂടിയാണിത്.

151 പന്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 704 റൺസ് നേടിയാണ് ശ്രീലങ്ക ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുന്നത്. 2018 ന് ശേഷം ആദ്യമായാണ് ഒരു ടീം ടെസ്റ്റ് ക്രിക്കറ്റിൽ 700 റൺസ് പിന്നിടുന്നത്. 205 റൺസ് നേടിയത് മധുഷ്ക, 245 റൺസ് നേടിയ കുശാൽ മെൻഡിസ്, 115 റൺസ് നേടിയ ക്യാപ്റ്റൻ കരുണരത്നെ, 114 പന്തിൽ 100 റൺസ് നേടിയ എഞ്ചലോ മാത്യൂസ് എന്നിവരാണ് ശ്രീലങ്കയ്‌ക്ക് വേണ്ടി തിളങ്ങിയത്.

ആദ്യ ഇന്നിങ്സിൽ 212 റൺസിൻ്റെ ലീഡ് സ്വന്തമാക്കിയാണ് ശ്രീലങ്ക ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. നേരത്തെ അയർലൻഡ് ആദ്യ ഇന്നിംഗ്സിൽ 492 റൺസ് നേടിയിരുന്നു. 103 റൺസ് നേടിയ സ്റ്റിർലിങ്, 111 റൺസ് നേടിയ കർടിസ് കാംഫർ, 95 റൺസ് നേടിയ ക്യാപ്റ്റൻ ബാൽബിർണി, 80 റൺസ് നേടിയ ടക്കർ എന്നിവരാണ് അയർലൻഡിന് വേണ്ടി തിളങ്ങിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top