Skip to content

ചിന്നസ്വാമിയിൽ ആർ സീ ബി വീണു ! തകർപ്പൻ വിജയവുമായി കെ കെ ആർ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് ഈ സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആർ സീ ബിയുടെ കോട്ടയായ ചിന്നസ്വാമിയിൽ നടന്ന മത്സരത്തിൽ 21 റൺസിനായിരുന്നു കൊൽക്കത്തയുടെ വിജയം.

മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 201 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.

37 പന്തിൽ 54 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി മാത്രമാണ് മത്സരത്തിൽ ബാംഗ്ലൂരിന് വേണ്ടി തിളങ്ങിയത്. കെ കെ ആറിന് വേണ്ടി വരുൺ ചക്രവർത്തി നാലോവറിൽ 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ആന്ദ്രേ റസ്സൽ, സുയഷ് വർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 29 പന്തിൽ 4 ഫോറും 5 സിക്സും ഉൾപ്പടെ 56 റൺസ് നേടിയ ജേസൺ റോയ്, 21 പന്തിൽ 3 ഫോറും 4 സിക്സും ഉൾപ്പടെ 48 റൺസ് നേടിയ നിതീഷ് റാണ എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്.

ഏപ്രിൽ 29 ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് കെ കെ ആറിൻ്റെ അടുത്ത മത്സരം. മെയ് ഒന്നിന് ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെയാണ് ആർ സീ ബിയുടെ അടുത്ത മത്സരം.