അവനാകെ തകർന്നിരിക്കുകയാണ് !! യാഷ് ദയാൽ കളിക്കാത്തതിനെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

പേസ് ബൗളർ യാഷ് ദയാലിൻ്റെ ആരോഗ്യം സംബന്ധിച്ച് പുതിയ വിവരം പങ്കുവെച്ച് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ഏപ്രിൽ 9 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിന് ശേഷം താരം കളിച്ചിട്ടില്ല. ഈ സീസണിൽ ഇനി താരം കളിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ലയെന്നും ഹാർദിക്ക് പറഞ്ഞു.

കെ കെ ആറിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ 29 റൺസ് പ്രതിരോധിക്കാനുള്ള ജോലി യാഷ് ദയാലിനെയാണ് ഏൽപ്പിച്ചിരുന്നത്. എന്നാൽ തുടർച്ചയായി അഞ്ച് സിക്സ് പറത്തികൊണ്ട് റിങ്കു സിങ് കെ കെ ആറിനെ വിജയത്തിൽ എത്തിച്ചിരുന്നു. മത്സരശേഷം മാനസികമായി യാഷ് ദയാൽ തകരുകയും ഇത് താരത്തിൻ്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്തു.

ആ മത്സരത്തിന് ശേഷം ഏഴോ എട്ടോ കിലോയോളം ഭാരം യാഷ് ദയാലിന് കുറഞ്ഞുവെന്നും ആ സമയത്ത് നേരിട്ട സമ്മർദ്ദവും മറ്റും മൂലം താരത്തിൻ്റെ അവസ്ഥ മോശമാണെന്നും കളിക്കളത്തിൽ തിരിച്ചെത്താൻ പറ്റിയ അവസ്ഥയിലല്ലെന്നും ഒരാളുടെ നഷ്ടമാണ് മറ്റൊരാളുടെ നേട്ടമെന്നും യാഷ് ദയാലിനെ കളിക്കളത്തിൽ കാണുവാൻ ഇനിയുമേറെ കാത്തിരിക്കണമെന്നും പാണ്ഡ്യ പറഞ്ഞു.

യാഷ് ദയാലിൻ്റെ അഭാവത്തിൽ മോഹിത് ശർമ്മയ്‌ക്ക് ഗുജറാത്ത് ടൈറ്റൻസ് അവസരം നൽകിയിരുന്നു. കളിച്ച മത്സരങ്ങളിൽ എല്ലാം തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ മോഹിത് ശർമ്മയ്ക്ക് സാധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top