Skip to content

റസ്സലിൻ്റെ കുറ്റി തെറിപ്പിച്ച് സിറാജ് മാസ്സ് !! വീഡിയോ കാണാം

ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് മൊഹമ്മദ് സിറാജ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. റൺസ് വിട്ടുകൊടുക്കാതെയുള്ള താരത്തിൻ്റെ മൂർച്ചയേറിയ ബൗളിങിന് മികവിൽ എതിർ ടീമിലെ ബാറ്റ്സ്മാന്മാർ വിറക്കുന്ന കാഴ്ച്ചയാണ് ഈ സീസണിൽ കണ്ടത്. ഇക്കുറി കെ കെ ആർ ഓൾ റൗണ്ടർ ആന്ദ്രേ റസ്സലിനെ തകർപ്പൻ പന്തിൽ വീഴ്ത്തിയിരിക്കുകയാണ് സിറാജ്.

മത്സരത്തിലെ പത്തൊമ്പതാം ഓവറിലെ അവസാന പന്തിലായിരുന്നു തകർപ്പൻ യോർക്കറിലൂടെ മൊഹമ്മദ് സിറാജ് ആന്ദ്രെ റസ്സലിനെ മടക്കിയയച്ചത്. ഈ വിക്കറ്റോടെ ഈ സീസണിലെ പർപ്പിൾ ക്യാപ്പും സിറാജ് തിരിച്ചുപിടിച്ചു. 8 മത്സരങ്ങളിൽ 14 വിക്കറ്റുകൾ സീസണിൽ സിറാജ് നേടിയിട്ടുണ്ട്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കെ കെ ആർ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടി. 29 പന്തിൽ 56 റൺസ് നേടിയ ജേസൺ റോയും 21 പന്തിൽ 48 റൺസ് നേടിയ നിതീഷ് റാണയുമാണ് കൊൽക്കത്തയ്‌ക്ക് വേണ്ടി തിളങ്ങിയത്.

വീഡിയോ ;