Skip to content

ഒടുവിൽ ഫോമിൽ തിരിച്ചെത്തി ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ഐ പി എൽ 2023 സീസണിലെ നിരാശപെടുത്തുന്ന പ്രകടനങ്ങൾക്ക് ശേഷം ഫോമിൽ തിരിച്ചെത്തി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലായിരുന്നു മികച്ച പ്രകടനം പാണ്ഡ്യ പുറത്തെടുത്തത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി 44 പന്തിൽ ഫിഫ്റ്റി നേടിയ ഹാർദിക്ക് 50 പന്തിൽ 2 ഫോറും 4 സിക്സും ഉൾപ്പടെ 66 റൺസ് നേടിയാണ് പുറത്തായത്. പാണ്ഡ്യയുടെ ഫിഫ്റ്റി മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് ഗുജറാത്ത് ടൈറ്റൻസ് നേടി. 37 പന്തിൽ 47 റൺസ് നേടിയ വൃദ്ധിമാൻ സാഹയും ഹാർദിക്ക് പാണ്ഡ്യയ്ക്കൊപ്പം മത്സരത്തിൽ മികവ് പുലർത്തി.

ഈ മത്സരത്തിന് മുൻപ് നാല് ഇന്നിങ്സിൽ നിന്നും 12.25 ശരാശരിയിൽ 49 റൺസ് മാത്രമായിരുന്നു ഹാർദിക്ക് പാണ്ഡ്യ നേടിയുരുന്നു. ബൗളിങിലും കാര്യമായി ഒന്നും ചെയ്യാൻ താരത്തിന് സാധിച്ചിരുന്നില്ല. എന്നാൽ ലക്നൗവിനെതിരായ മത്സരത്തിലെ ക്യാപ്റ്റൻ്റെ ഈ തിരിച്ചുവരവ് വലിയ ആത്മവിശ്വാസമാണ് ഗുജറാത്ത് ടൈറ്റൻസിന് സമ്മാനിക്കുക.