Skip to content

സൂപ്പറായി സൂപ്പർ കിങ്സ് !! സൺറൈസേഴ്സിനെ തകർത്ത് സീസണിലെ നാലാം വിജയം

സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് ഈ സീസണിലെ നാലാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്സ്. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. സൺറൈസേഴ്സ് ഉയർത്തിയ 135 റൺസിൻ്റെ വിജയലക്ഷ്യം 18.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് മറികടന്നു.

135 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ തുടക്കമാണ് കോൺവെയും റിതുരാജ് ഗയ്ക്ക്വാദും ചേർന്ന് നൽകിയത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ 87 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഗയ്ക്ക്വാദ് 30 പന്തിൽ 35 റൺസ് നേടിയപ്പോൾ കോൺവെ 57 പന്തിൽ 77 റൺസ് നേടി തകർപ്പൻ പ്രകടനം പുറത്തെടുത്തു.

സീസണിലെ ചെന്നൈ സൂപ്പർ കിങ്സിൻ്റെ നാലാം വിജയമാണിത്. സീസണിൽ രാജസ്ഥാൻ റോയൽസിനോടും ഗുജറാത്ത് ടൈറ്റൻസിനോടും മാത്രമാണ് സി എസ് കെ പരാജയപെട്ടത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. 26 പന്തിൽ 34 റൺസ് നേടിയ അഭിഷേക് ശർമ്മയായിരുന്നു സൺറൈസേഴ്സിൻ്റെ ടോപ്പ് സ്കോറർ.

സി എസ് കെയ്‌ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാലോവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ആകാശ് സിങ്, തീക്ഷ്ണ, പതിരാന എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.