അവൻ നെറ്റ്സിൽ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്! പരാഗിനെ പിന്തുണച്ച് സംഗക്കാര

ഐ പി എല്ലിൽ മോശം പ്രകടനം തുടരുന്ന ഇന്ത്യൻ യുവതാരം റിയാൻ പരാഗിനെ പിന്തുണച്ച് രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് കുമാർ സംഗക്കാര. ഇക്കഴിഞ്ഞ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെയും മികവ് പുലർത്താൻ പരാഗിന് സാധിച്ചില്ല. മത്സരം ഫിനിഷ് ചെയ്യാൻ അശ്വിനും ഹോൾഡറിനും ധ്രുവ് ജൂറലിനും മുൻപേ എത്തിയ താരം മത്സരത്തിൽ റോയൽസിനെ തന്നെ ഫിനിഷ് ചെയ്യുകയായിരുന്നു.

മത്സരത്തിന് ശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിലായിരുന്നു പരാഗിൻ്റെ പ്രകടനത്തെ കുറിച്ച് സംഗക്കാര മനസ്സുതുറന്നത്.

” ആ സാഹചര്യത്തിൽ ക്രീസിലെത്തി കഴിയാവുന്നത്രയും സിക്സ് നേടുകയായിരുന്നു അവന് ചെയ്യേണ്ടത്. അതായിരുന്നു അവന് നൽകിയ പ്ലാൻ. പേസിനെ കൈകാര്യം ചെയ്യുവാൻ ധ്രുവ് ഞങ്ങളുടെ പക്കലുണ്ടായിരുന്നു. മധ്യ ഓവറുകളിൽ രണ്ടോ മൂന്നോ സിക്സ് ഞങ്ങൾക്ക് മതിയായിരുന്നു. “

” പരാഗ് നെറ്റ്സിൽ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ഞങ്ങൾ ഞങ്ങളുടെ കളിക്കാരെ നല്ലതുപോലെ പിന്തുണയ്ക്കും. പ്രത്യേകിച്ച് ഇംപാക്ട് പ്ലേയറായി എത്തുന്ന പരാഗിനെയും ദേവ്ദത് പടിക്കലിനെയും പോലെയുള്ളവരെ. പക്ഷേ നിർഭാഗ്യവശാൽ അവൻ മികച്ച ഫോമിലല്ല. അത് അവൻ്റെ പരിശീലനത്തിൽ ഞങ്ങൾ പരിഗണിക്കും. അടുത്ത മത്സരങ്ങൾ എന്ത് സംഭവിക്കുമെന്ന് കാണാം. ” കുമാർ സംഗക്കാര പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top