Skip to content

ക്യാപ്റ്റൻ കോഹ്ലി ഈസ് ബാക്ക് ! ആർ സീ ബിയുടെ ക്യാപ്റ്റനായി തിരിച്ചെത്തി വിരാട് കോഹ്ലി

ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ക്യാപ്റ്റനായി തിരിച്ചെത്തി വിരാട് കോഹ്ലി. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലാണ് ക്യാപ്റ്റൻ കോഹ്ലി തിരിച്ചെത്തിയിരിക്കുന്നത്.

ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് പൂർണമായും ഫിറ്റല്ലാത്തതിനാലാണ് വിരാട് കോഹ്ലിയെ ക്യാപ്റ്റനായിരിക്കുന്നത്. മുൻകരുതൽ എന്ന നിലയിൽ ഡുപ്ലെസിസ് ഫീൽഡിങ് ചെയ്യില്ല. മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ് ആർ സീ ബിയെ ബാറ്റിങിന് അയച്ചു. ധവാൻ്റെ അഭാവത്തിൽ സാം കറനാണ് പഞ്ചാബ് കിങ്സിനെ നയിക്കുന്നത്.

പോയിൻ്റ് ടേബിളിൽ അഞ്ചിൽ മൂന്ന് വിജയവുമായി അഞ്ചാം സ്ഥാനത്താണ് പഞ്ചാബ് കിങ്സുള്ളത്. മറുഭാഗത്ത് അഞ്ചിൽ രണ്ട് വിജയം നേടിയ ബാംഗ്ലൂർ പോയിൻ്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ഉള്ളത്.