സൺറൈസേഴ്സിനെതിരെ തകർത്ത് തുടർച്ചയായ മൂന്നാം വിജയവുമായി മുംബൈ ഇന്ത്യൻസ്

ഐ പി എൽ 2023 സീസണിൽ തുടർച്ചയായ മൂന്നാം വിജയവുമായി സൺറൈസേഴ്സ് ഹൈദരബാദ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ റൺസിനായിരുന്നു 14 മുംബൈ ഇന്ത്യൻസിൻ്റെ വിജയം.

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 193 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന് 19.5 ഓവറിൽ 178 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 48 റൺസ് നേടിയ മായങ്ക് അഗർവാളും 36 റൺസ് നേടിയ ഹെൻറിച്ച് ക്ലാസനും മാത്രമാണ് സൺറൈസേഴ്സ് നിരയിൽ തിളങ്ങിയത്.

മുംബൈ ഇന്ത്യൻസിന് വേണ്ടി ജേസൺ ബെഹ്റൻഡോർഫ്, റിലേ മെറഡിത്, പിയൂഷ് ചൗള എന്നിവർ രണ്ട് വിക്കറ്റ് വീതവും അർജുൻ ടെൻഡുൽക്കർ, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 40 പന്തിൽ 64 റൺസ് നേടിയ കാമറോൺ ഗ്രീൻ, 17 പന്തിൽ 37 റൺസ് നേടിയ തിലക് വർമ്മ, 38 റൺസ് നേടിയ ഇഷാൻ കിഷൻ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്. സൺറൈസേഴ്സിന് വേണ്ടി മാർക്കോ യാൻസൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top