അച്ഛനെ സാക്ഷിയാക്കി ആദ്യ ഐ പി എൽ വിക്കറ്റ് നേടി അർജുൻ ടെണ്ടുൽക്കർ ; വീഡിയോ

ഐ പി എല്ലിലെ തൻ്റെ രണ്ടാം മത്സരത്തിലും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് അർജുൻ ടെൻഡുൽക്കർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച താരം തൻ്റെ രണ്ടാം മത്സരത്തിൽ ഐ പി എല്ലിലെ ആദ്യ വിക്കറ്റും നേടി.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 2.5 ഓവറിൽ വെറും 18 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തികൊണ്ടാണ് തകർപ്പൻ പ്രകടനം അർജുൻ ടെൻഡുൽക്കർ കാഴ്ച്ചവെച്ചത്. അവസാന ഓവറിൽ 20 റൺസ് വേണമെന്നിരിക്കെ രോഹിത് ശർമ്മ അർജുൻ ടെൻഡുൽക്കർക്ക് ഓവർ കൈമാറുകയായിരുന്നു. മികച്ച ഹിറ്ററായ അബ്ദുൽ സമദ് ക്രീസിൽ ഉണ്ടായിരുന്നുവെങ്കിലും മികച്ച രീതിയിൽ പന്തെറിഞ്ഞ താരം ഓവറിൽ വെറും 4 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.

ഓവറിലെ അഞ്ചാം പന്തിൽ ഭുവനേശ്വർ കുമാറിനെ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ കൈകളിൽ എത്തിച്ചുകൊണ്ടാണ് അർജുൻ തൻ്റെ ആദ്യ വിക്കറ്റ് നേടിയതും ഒപ്പം മുംബൈ ഇന്ത്യൻസിന് 14 റൺസിൻ്റെ വിജയം സമ്മനിച്ചതും.

നീണ്ട കാത്തിരിപ്പിന് ശേഷമാണ് അർജുൻ ഐ പി എൽ അരങ്ങേറ്റം കുറിച്ചത്. പ്ലേയിങ് ഇലവനിൽ അവസരം കിട്ടുവാൻ രണ്ട് സീസണുകൾ പൂർണമായും താരത്തിന് കാത്തിരിക്കേണ്ടിവന്നിരുന്നു. എന്നിരുന്നാലും ആദ്യ മത്സരങ്ങളിൽ താരം പുലർത്തിയ മികവിൽ അച്ഛൻ സച്ചിൻ ടെണ്ടുൽക്കർക്ക് അഭിമാനിക്കാം.

വീഡിയോ ;

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top