Skip to content

സ്റ്റേഡിയത്തിന് പുറത്തേക്ക് ഡുപ്ലെസിസിൻ്റെ പടുകൂറ്റൻ സിക്സ് : വീഡിയോ കാണാം

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ പടുകൂറ്റൻ സിക്സർ പറത്തി ഞെട്ടിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിക്സുകളിലൊന്നാണ് ഫാഫ് ഇന്ന് ചിന്നസ്വാമിയിൽ നേടിയത്.

രവി ബിഷ്നോയ് എറിഞ്ഞ പതിനഞ്ചാം ഓവറിലായിരുന്നു ഈ പടുകൂറ്റൻ സിക്സ് സ്റ്റേഡിയത്തിന് പുറത്തേക്ക് ഫാഫ് ഡുപ്ലെസിസ് നേടിയത്. 115 മീറ്ററാണ് ഫാഫിൻ്റെ ഈ സിക്സ് പറന്നത്. നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്നു ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാക്സ്‌വെൽ പോലും ഈ സിക്സ് കണ്ട് ഞെട്ടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി മികച്ച തുടക്കമാണ് വിരാട് കോഹ്‌ലി സമ്മാനിച്ചത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ ഫാഫിനൊപ്പം ചേർന്ന് 96 റൺസ് കിങ് കോഹ്ലി കൂട്ടിച്ചേർത്തു. 36 പന്തിൽ ഫിഫ്റ്റി നേടിയ കോഹ്ലി 44 പന്തിൽ 4 ഫോറും 4 സിക്സും ഉൾപ്പടെ 61 റൺസ് നേടിയാണ് പുറത്തായത്. സീസണിലെ കോഹ്ലിയുടെ മൂന്നാം ഫിഫ്റ്റി കൂടിയാണിത്.

തുടക്കത്തിൽ റൺസ് കണ്ടെത്താൻ വിഷമിച്ച ക്യാപ്റ്റൻ ഫാഫ് 46 പന്തിൽ 5 ഫോറും 5 സിക്സും അടക്കം 79 റൺസ് നേടിയപ്പോൾ 29 പന്തിൽ 3 ഫോറും 6 സിക്സും ഉൾപ്പടെ 59 റൺസ് നേടി ഗ്ലെൻ മാക്സ്വെൽ തകർത്തടിച്ചതോടെയാണ് നിശ്ചിത 20 ഓവറിൽ 212 റൺസ് ആർ സീ ബി അടിച്ചുകൂട്ടിയത്.

വീഡിയോ :