Skip to content

ലഖ്നൗവിനെതിരായ തകർപ്പൻ പ്രകടനം ! ഒടുവിൽ ആ കുറവും നികത്തി കിങ് കോഹ്ലി

ഐ പി എൽ 2023 സീസണിലെ മികച്ച ഫോം തുടർന്ന് വിരാട് കോഹ്ലി. ആദ്യ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റി നേടി തകർത്തടിച്ച കോഹ്ലി ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ്. ഇതോടെ ഐ പി എല്ലിലെ ആ കുറവും വിരാട് കോഹ്ലി നികത്തി.

36 പന്തിൽ ഫിഫ്റ്റി നേടിയ കോഹ്ലി 44 പന്തിൽ 4 ഫോറും 4 സിക്സും ഉൾപ്പടെ 61 റൺസ് നേടിയാണ് പുറത്തായത്. ഐ പി എല്ലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ കോഹ്‌ലിയുടെ ആദ്യ ഫിഫ്റ്റിയാണിത്. ഇതോടെ ഐ പി എല്ലിൽ നിലവിലെ എല്ലാ ടീമുകൾക്കെതിരെയും കോഹ്‌ലി ഫിഫ്റ്റി പൂർത്തിയാക്കി.

സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 49 പന്തിൽ 6 ഫോറും 5 സിക്സും ഉൾപ്പടെ പുറത്താകാതെ 82 റൺസ് വിരാട് കോഹ്ലി നേടിയിരുന്നു. കോഹ്‌ലിയുടെ മികച്ച ഫോം വലിയ പ്രതീക്ഷയാണ് ആർ സീ ബിയ്‌ക്ക് നൽകുന്നത്.