Skip to content

ഐ പി എല്ലിൽ കോഹ്ലി ഫിഫ്റ്റി നേടാത്തത് ആ ടീമിനെതിരെ മാത്രം !!

തകർപ്പൻ പ്രകടനമാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് തുടക്കത്തിൽ റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ തകർത്തടിച്ച് ഫിഫ്റ്റി നേടിയ കോഹ്ലിയാണ് ടീമിന് മികച്ച തുടക്കം സമ്മാനിച്ചത്.

36 പന്തിൽ ഫിഫ്റ്റി നേടിയ വിരാട് കോഹ്ലി 44 പന്തിൽ 4 ഫോറും 4 സിക്സും ഉൾപ്പടെ 61 റൺസ് നേടിയാണ് പുറത്തായത്. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ ഫിഫ്റ്റിയോടെ ഐ പി എല്ലിൽ നിലവിലെ എല്ലാ ടീമുകൾക്കെതിരെയും കിങ് കോഹ്ലി ഫിഫ്റ്റി പൂർത്തിയാക്കി.

ഐ പി എൽ ചരിത്രത്തിലെ പതിനാലിൽ പതിമൂന്ന് ടീമുകൾക്കെതിരെയും വിരാട് കോഹ്ലി ഫിഫ്റ്റി നേടിയിട്ടുണ്ട്. ഇപ്പോൾ ഇല്ലാത്ത ഡെക്കാൻ ചർജേഴ്സ്, റൈസിംഗ് പുനെ സൂപ്പർ ജയൻ്റ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകൾക്കെതിരെ മൂന്ന് ഫിഫ്റ്റി നേടിയിട്ടുള്ള കോഹ്ലി പൂനെ വാരിയേഴ്സിനെതിരെ ഒരു ഫിഫ്റ്റി നേടിയിട്ടുണ്ട്. ഐ പി എല്ലിൽ വിരാട് കോഹ്ലി ഫിഫ്റ്റി നേടാത്ത ഒരേയൊരു ടീം അത് മറ്റാരുമല്ല നമ്മുടെ കൊച്ചി ടസ്ക്കേഴ്സ് കേരള തന്നെ.

ഒരേയൊരു സീസണിൽ മാത്രമാണ് കൊച്ചി ടസ്കേഴ്സ് കേരള കളിച്ചത്. പിന്നീട് തൊട്ടടുത്ത സീസണിന് മുൻപായി ബാങ്ക് ഗാരണ്ടീ നൽകാതിരുന്നതിനെ തുടർന്ന് ടീമിനെ ബിസിസിഐ ടെർമിനേറ്റ് ചെയ്യുകയായിരുന്നു.