Skip to content

യാഷ് ദയാലിന് ആശ്വസിക്കാം ! ആ റെക്കോർഡ് തലയിലായില്ല

കരിയറിൽ മറക്കാനാകാത്ത ദിവസമാണ് ഗുജറാത്ത് ടൈറ്റൻസ് ബൗളർ യാഷ് ദയാലിന് ഇന്നലെ കെ കെ ആർ ബാറ്റ്സ്മാൻ റിങ്കു സിങ് സമ്മാനിച്ചത്. അവസാന ഓവറിൽ 29 റൺസ് വേണമെന്നിരിക്കെ പന്തെറിയാനെത്തിയ യാഷ് ദയാലിനെതിരെ അവസാന അഞ്ച് പന്തിൽ സിക്സ് പറത്തിയാണ് റിങ്കു സിങ് ടീമിനെ വിജയത്തിൽ എത്തിച്ചത്.

ആ ഓവറിൽ 31 റൺസ് വഴങ്ങിയെങ്കിലും ഒരു കാര്യത്തിൽ യാഷ് ദയാലിന് ആശ്വസിക്കാം. ഐ പി എല്ലിൽ ഒരു മത്സരത്തിൽ ഏറ്റവുമധികം റൺസ് വിട്ടുകൊടുത്ത ബൗളറെന്ന മോശം റെക്കോർഡ് തലനാരിഴയ്ക്കാണ് താരത്തിന് നഷ്ടമായത്. നാലോവറിൽ വിക്കറ്റ് ഒന്നും നേടാതെ 69 റൺസാണ് യാഷ് ദയാൽ വഴങ്ങിയത്. ഐ പി എൽ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും മോശം ബൗളിങ് പ്രകടനമാണിത്.

2018 സീസണിൽ ആർ സീ ബിയ്ക്കെതിരെ ഒരോവറിൽ 70 റൺസ് വഴങ്ങിയ മലയാളി താരം ബേസിൽ തമ്പിയുടെ പേരിലാണ് ഇപ്പോഴും ഈ റെക്കോർഡ് ഉള്ളത്.

ഐ പി എല്ലിൽ ഒരോവറിൽ അഞ്ച് സിക്സ് ഏറ്റുവാങ്ങുന്ന അഞ്ചാമത്തെ ബൗളറാണ് യാഷ് ദയാൽ. രാഹുൽ ശർമ്മ, ഷെൽഡൻ കോട്രൽ, ഹർഷൽ പട്ടേൽ, ശിവം മാവി എന്നിവരാണ് ഇതിന് മുൻപ് ഒരോവറിൽ 5 സിക്സ് ഏറ്റുവാങ്ങിയിട്ടുള്ള ബൗളർമാർ.