നേരിട്ടത് വെറും മൂന്ന് ബോൾ. ഐ പി എൽ വ്യൂവർഷിപ്പ് റെക്കോർഡ് തകർത്ത് എം എസ് ധോണി

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസണിലെ ആദ്യ വിജയം നേടിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. ടീമിൻ്റെ വിജയത്തിനൊപ്പം ക്യാപ്റ്റൻ എം എസ് ധോണിയുടെ സ്പെഷ്യൽ ഇന്നിങ്സും ചെപ്പോക്കിലെത്തിയ പതിനായിരകണക്കിന് കാണികൾക്ക് വിരുന്നായി. മൂന്ന് പന്തിൽ നിന്നും 2 സിക്സ് പറത്തിയാണ് ധോണി പുറത്തായത്. ഈയൊരു ഇന്നിങ്സ് കൊണ്ട് തന്നെ ഈ ഐ പി എല്ലിലെ വ്യൂവർഷിപ്പ് റെക്കോർഡും ധോണി കുറിച്ചു.

ധോണി ക്രീസിൽ നിൽക്കവേ 1.7 കോടി പേരാണ് ജിയോ സിനിമയിൽ മാത്രം മത്സരം വീക്ഷിച്ചത്. ഈ സീസണിലെ ഡിജിറ്റൽ റെക്കോർഡ് കൂടിയാണിത്. നേരത്തെ സീസണിലെ ആദ്യ മത്സരത്തിൽ ധോണി ബാറ്റ് ചെയ്യുവാൻ ക്രീസിലെത്തിയപ്പോൾ വ്യൂവർഷിപ്പ് 1.6 കോടിയിലെത്തിയിരുന്നു.

മത്സരത്തിൽ 12 റൺസിനായിരുന്നു ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ വിജയം. ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 218 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ലക്നൗ സൂപ്പർ ജയൻ്റ്സിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടാനെ സാധിച്ചുള്ളൂ. നാലോവറിൽ 26 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ മോയിൻ അലിയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ പിടിച്ചുകെട്ടിയത്.

ഏപ്രിൽ എട്ടിന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ അടുത്ത മത്സരം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top