ധോണിയെ ഓർമ്മിപ്പിച്ച് ലോകകപ്പ് വിജയത്തിൻ്റെ വാർഷികത്തിൽ കോഹ്ലിയുടെ ഫിനിഷ് !! വീഡിയോ

ഗംഭീര പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കിങ് കോഹ്ലിയും ആർ സീ ബിയും കാഴ്ച്ചവെച്ചത്. ചിന്നസ്വാമിയിൽ കോഹ്‌ലിയും ഫാഫ് ഡുപ്ലെസിസും ആറാടിയപ്പോൾ മറുപടി നൽകാൻ മുംബൈ ഇന്ത്യൻസിനായില്ല.

മുംബൈ ഇന്ത്യൻസ് ഉയർത്തിയ 172 റൺസിൻ്റെ വിജയലക്ഷ്യം 16.2 ഓവറിലാണ് ആർ സീ ബി മറികടന്നത്. തകർപ്പൻ തുടക്കമാണ് കോഹ്ലിയും ഫാഫും ചേർന്ന് ആർ സീ ബിയ്‌ക്ക് സമ്മാനിച്ചത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ 148 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഡുപ്ലെസിസ് 43 പന്തിൽ 73 റൺസ് നേടി പുറത്തായപ്പോൾ വിരാട് കോഹ്‌ലി 49 പന്തിൽ 6 ഫോറും 5 സിക്സും ഉൾപ്പടെ പുറത്താകാതെ 82 റൺസ് നേടി ടീമിൻ്റെ വിജയം ഉറപ്പിച്ചു.

അർഷാദ് ഖാൻ എറിഞ്ഞ പതിനേഴാം ഓവറിലെ രണ്ടാം പന്തിൽ ലോങ് ഓണിന് മുകളിലൂടെ സിക്സ് പറത്തികൊണ്ടായിരുന്നു കോഹ്‌ലി ടീമിനെ വിജയത്തിലെത്തിച്ചത്. 2011 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ എം എസ് ധോണി പായിച്ച സിക്സിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു കോഹ്‌ലിയുടെ ഈ ഷോട്ട്. ഇന്ത്യയുടെ ഈ ലോകകപ്പ് വിജയത്തിൻ്റെ പതിമൂന്നാം വാർഷികത്തിലെ ഈ ഷോട്ട് കാവ്യനീതിയായി മാറി.

വീഡിയോ :

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top