Skip to content

സിക്സ് നേടി ഫിനിഷ് ചെയ്ത് കിങ് കോഹ്ലി ! മുംബൈ ഇന്ത്യൻസിനെ തകർത്ത് തരിപ്പണമാക്കി ആർ സീ ബി

ഐ പി എൽ 2023 സീസണിൽ വിജയത്തോടെ തുടങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 8 വിക്കറ്റിൻ്റെ ആധികാരിക വിജയമാണ് ആർ സീ ബി നേടിയത്.

ചിന്നസ്വാമിയിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 172 റൺസിൻ്റെ വിജയലക്ഷ്യം 16.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മറികടന്നു. ആർ സീ ബിയ്‌ക്ക് വേണ്ടി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് 43 പന്തിൽ 5 ഫോറും 6 സിക്സുമടക്കം റൺസ് നേടി പുറത്തായപ്പോൾ വിരാട് കോഹ്‌ലി 49 പന്തിൽ 5 ഫോറും 6 സിക്സും അടക്കം റൺസ് നേടി പുറത്താകാതെ നിന്നു. മൂന്നാമനായി എത്തിയ ദിനേശ് കാർത്തിക് പൂജ്യത്തിന് പുറത്തായപ്പോൾ പിന്നാലെ എത്തിയ മാക്സ്വെൽ 3 പന്തിൽ 12 നേടി .

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 46 പന്തിൽ 9 ഫോറും 4 സിക്സും ഉൾപ്പടെ പുറത്താകാതെ 84 റൺസ് നേടിയ തിലക് വർമ്മയുടെ ഒറ്റയാൻ പോരാട്ടമികവിലാണ് തകർച്ചയിൽ നിന്നും കരകയറി ഭേദപ്പെട്ട സ്കോർ നേടിയത്. മുൻനിര ബാറ്റ്സ്മാന്മാർ ആർക്കും തന്നെ മുംബൈ ഇന്ത്യൻസിനായി മികവ് പുലർത്താൻ സാധിച്ചില്ല.

ഏപ്രിൽ ആറിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ആർ സീ ബിയുടെ അടുത്ത മത്സരം. ഏപ്രിൽ എട്ടിന് ചെന്നൈ സൂപ്പർ കിങ്സുമായാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം.