Skip to content

തകർച്ചയിൽ മുംബൈ ഇന്ത്യൻസിൻ്റെ രക്ഷകനായി തിലക് വർമ്മ

ഐ പി എൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ രക്ഷകനായി തിലക് വർമ്മ. ആർ സീ ബിയുടെ ബൗളർമാർക്ക് മുൻപിൽ മുൻനിര താരങ്ങൾ വിറച്ചപ്പോൾ ഒറ്റയാൻ പോരാട്ടത്തിലൂടെ തിലക് വർമ്മ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു.

46 പന്തിൽ 9 ഫോറും 4 സിക്സും അടക്കം റൺസ് നേടിയ തിലക് വർമ്മയുടെ മികവിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് മുംബൈ ഇന്ത്യൻസ് നേടി.

ക്യാപ്റ്റൻ രോഹിത് ശർമ്മ 10 പന്തിൽ ഒരു റൺ മാത്രം നേടി പുറത്തായപ്പോൾ ഇഷാൻ കിഷൻ 13 പന്തിൽ 10 റൺസും ഐ പി എൽ അരങ്ങേറ്റം കുറിച്ച കാമറോൺ ഗ്രീൻ 4 പന്തിൽ 5 റൺസ് നേടി പുറത്തായി. മൂന്ന് ഗോൾഡൻ ഡക്കുകൾക്ക് ശേഷം വീണ്ടും കളിക്കളത്തിൽ എത്തിയ സൂര്യകുമാർ യാദവ് അക്കൗണ്ട് തുറന്നുവെങ്കിലും 16 പന്തിൽ 15 റൺസ് നേടി പുറത്തായി.

13 പന്തിൽ 21 റൺസ് നേടിയ നേഹൽ വധേര മാത്രമാണ് തിലക് വർമ്മയെ കൂടാതെ മുംബൈ ഇന്ത്യൻസിന് വേണ്ടി തിളങ്ങിയത്. ആർ സീ ബിയ്‌ക്ക് വേണ്ടി കരൺ ശർമ്മ നാലോവറിൽ 32 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.