Skip to content

അവസാന ഓവറിൽ തലയുടെ ഫിനിഷ്. മികച്ച സ്കോർ നേടി ചെന്നൈ സൂപ്പർ കിങ്സ്

ഐ പി എൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന് മികച്ച സ്കോർ. ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദിൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ ചെന്നൈ നേടിയത്.

നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് ചെന്നൈ സൂപ്പർ കിങ്സ് അടിച്ചുകൂട്ടി. 50 പന്തിൽ 4 ഫോറും 9 സിക്സും ഉൾപ്പടെ 92 റൺസ് നേടിയ റിതുരാജ് ഗയ്ക്ക്വാദാണ് ചെന്നൈ സൂപ്പർ കിങ്സിന് മികച്ച സ്കോർ സമ്മാനിച്ചത്. താരം പുറത്തായ ശേഷം മികച്ച തിരിച്ചുവരവ് നടത്തി ചെന്നൈയെ 180 നുള്ളിൽ ഒതുക്കാൻ ഗുജറാത്ത് ടൈറ്റൻസിന് സാധിച്ചു.

പിന്നീട് ഏഴാമനായി ക്രീസിലെത്തിയ എം എസ് ധോണി 7 പന്തിൽ ഒരു ഫോറും ഒരു സിക്സും ഉൾപ്പടെ 14 റൺസ് നേടി തകർത്തടിച്ചതോടെയാണ് ചെന്നൈ സ്കോർ 175 കടന്നത്.

ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി മൊഹമ്മദ് ഷാമി, റാഷിദ് ഖാൻ, അൽസാരി ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ജോഷ് ലിറ്റിൽ ഒരു വിക്കറ്റും നേടി.