Skip to content

ആരാധകരെ ആവേശത്തിലാഴ്‌ത്തി ധോണിയുടെ കൂറ്റൻ സിക്സ് : വീഡിയോ

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തിയ ഒരു ലക്ഷത്തിൽ പരം വരുന്ന കാണികളെ തൻ്റെ ഒറ്റ സിക്സിലൂടെ ത്രസിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. മത്സരത്തിലെ അവസാന ഓവറിലായിരുന്നു ധോണി ഈ സിക്സ് പറത്തിയത്.

ജോഷ് ലിറ്റിൽ എറിഞ്ഞ ഓവറിലെ മൂന്നാം പന്തിൽ ധോണി പറത്തിയ സിക്സോടെ സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ പൊട്ടിതെറിക്കുകയായിരുന്നു. അതിന് പിന്നാലെ സ്ക്വയർ ലെഗിലേക്ക് ധോണി ബൗണ്ടറി പായിക്കുകയും ചെയ്തു. 7 പന്തിൽ പുറത്താകാതെ 14 റൺസ് ധോണി നേടി.

മത്സരത്തിൽ നേടിയ ഈ സിക്സോടെ ചെന്നൈ സൂപ്പർ കിങ്സിനായി 200 സിക്സ് എം എസ് ധോണി പൂർത്തിയാക്കി. ഐ പി എല്ലിൽ ഒരു ടീമിന് വേണ്ടി 200 സിക്സ് നേടുന്ന അഞ്ചാമത്തെ താരമാണ് എം എസ് ധോണി. ക്രിസ് ഗെയ്ൽ, എബി ഡിവില്ലിയേഴ്സ്, വിരാട് കൊഹ്‌ലി എന്നിവർ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയും പൊള്ളാർഡ് മുംബൈ ഇന്ത്യൻസിന് വേണ്ടിയും 200 ലധികം സിക്സ് നേടിയിട്ടുണ്ട്.

വീഡിയോ :