ഷാമി പവർ. കോൺവെയുടെ കുറ്റിതെറിപ്പിച്ച് മൊഹമ്മദ് ഷാമി : വീഡിയോ

ഐ പി എൽ 2023 സീസണിലെ ആദ്യ വിക്കറ്റ് ഗുജറാത്ത് ടൈറ്റൻസിൻ്റെ ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി. തകർപ്പൻ പന്തിലൂടെ കുറ്റിതെറിപ്പിച്ച് കൊണ്ട് സി എസ് കെ ഓപ്പണർ കോൺവെയെയാണ് മൊഹമ്മദ് ഷാമി പുറത്താക്കിയത്. ഇതോടെ ഐ പി എല്ലിൽ 100 വിക്കറ്റെന്ന നാഴികക്കല്ല് മൊഹമ്മദ് ഷാമി പിന്നിട്ടു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിക്കറ്റ് നേടുന്ന പതിനാലാമത്തെ ഇന്ത്യൻ ബൗളറും എട്ടാത്തെ ഇന്ത്യൻ പേസറും കൂടിയാണ് മൊഹമ്മദ് ഷാമി. യുസ്വെന്ദ്ര ചഹാൽ, അമിത് മിശ്ര, പിയൂഷ് ചൗള, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, ഹർഭജൻ സിങ്, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, സന്ദീപ് ശർമ്മ, വിനയ് കുമാർ, സഹീർ ഖാൻ, അക്ഷർ പട്ടേൽ എന്നിവരാണ് ഇതിന് മുൻപ് ഐ പി എല്ലിൽ 100 വിക്കറ്റ് നേടിയിട്ടുള്ള ഇന്ത്യൻ ബൗളർമാർ.

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങിന് അയക്കുകയായിരുന്നു.

വീഡിയോ :

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top