Skip to content

ഇത് ചരിത്രം. പാകിസ്ഥാനെ തകർത്ത് ടി20 പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ

പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആവേശവിജയം കുറിച്ച് അഫ്ഗാനിസ്താൻ. ഷാർജയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാൻ്റെ വിജയം. വിജയത്തോടെ ടി20 പരമ്പര 2-0 ന് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കി.

മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 131 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്താൻ മറികടന്നു. 44 റൺസ് നേടിയ ഗർബാസ്, 38 റൺസ് നേടിയ ഇബ്രാഹിം സദ്രാൻ, 12 പന്തിൽ 23 റൺസ് നേടിയ നജിബുള്ള, 9 പന്തിൽ 14 റൺസ് നേടിയ മൊഹമ്മദ് നബി എന്നിവരാണ് അഫ്ഗാൻ വിജയം ഉറപ്പാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 57 പന്തിൽ പുറത്താകാതെ 64 റൺസ് നേടിയ ഇമാം വാസിമിൻ്റെയും 25 പന്തിൽ 32 റൺസ് നേടിയ ഷദാബ് ഖാൻ്റെയും മികവിലാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട സ്കോർ നേടിയത്. അഫ്ഗാന് വേണ്ടി ഫസൽ ഫറൂഖി നാലോവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നവീൻ ഉൾ ഹഖ്, ക്യാപ്റ്റൻ റാഷിദ് ഖാൻ, കരിം ജനത് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് അഫ്ഗാനിസ്താൻ സ്വന്തമാക്കി. മാർച്ച് 27 നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.