കൊൽക്കത്ത ക്യാപ്റ്റൻ ആരാകും. സാധ്യത ഈ രണ്ട് പേർക്ക്

ഐ പി എൽ പതിനാറാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തങ്ങളുടെ ക്യാപ്റ്റനെ കണ്ടുപിടിക്കാനുള്ള പെടാപാടിലാണ് രണ്ട് തവണ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യർക്ക് പരിക്ക് പറ്റിയതോടെയാണ് കെ കെ ആറിൻ്റെ പ്ലാനുകൾ പാളിയത്.

ശ്രേയസ് അയ്യർക്ക് പകരക്കാരായി ടീമിലെ സീനിയർ താരം സുനിൽ നരെയ്നെയോ ഷാർദുൽ താക്കൂറിനെയോ നിയമിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സീസൺ വരെ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കളിച്ച താക്കൂറിനെ ലേലത്തിന് മുൻപായി ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്.

അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ക്യാപ്റ്റനെ കൊൽക്കത്ത പ്രഖ്യാപിച്ചേക്കും. ഷാക്കിബ് അൽ ഹസനെ ഒഴിച്ചുനിർത്തിയാൽ മികച്ച ക്യാപ്റ്റൻസി എക്‌സ്പീരിയൻസുള്ള ആരും തന്നെ ടീമിലില്ലയെന്നതാണ് കൊൽക്കത്ത നേരിടുന്ന പ്രധാന വെല്ലുവിളി. യു എ ഇയുടെ ടി20 ടൂർണമെൻ്റിൽ അബുദാബി നൈറ്റ് റൈഡേഴ്സിനെ സുനിൽ നരെയ്ൻ നയിച്ചിരുന്നു. പക്ഷേ ഒരേയൊരു മത്സരം മാത്രം വിജയിച്ച ടീം പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.

ഏപ്രിൽ ഒന്നിന് പഞ്ചാബ് കിങ്സിനെതിരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ആദ്യ മത്സരം. ഏപ്രിൽ ആറിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് കൊൽക്കത്തയുടെ ആദ്യ ഹോം മത്സരം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top