കോഹ്ലിയെ വിറപ്പിച്ച ബൗളറെ ടീമിലെത്തിച്ച് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്

പരിക്കേറ്റ് പുറത്തായ ഇന്ത്യൻ പേസർ പ്രസീദ് കൃഷ്ണയ്‌ക്ക് പകരക്കാരനായി മറ്റൊരു ഇന്ത്യൻ പേസറായ സന്ദീപ് ശർമ്മയെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്. ഈ സീസണിന് മുൻപായി നടന്ന ലേലത്തിൽ താരത്തിന് ആവശ്യക്കാരുണ്ടായിരുന്നില്ല. ഇതിൻ്റെ നിരാശ സന്ദീപ് ശർമ്മ തുറന്നുപറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കുറി റോയൽസിൻ്റെ കുപ്പായത്തിൽ വീണ്ടും ഐ പി എല്ലിൽ തിളങ്ങാൻ ഒരുങ്ങുകയാണ് സന്ദീപ് ശർമ്മ.

സ്വിങ് ബൗളിങാണ് സന്ദീപ് ശർമ്മയുടെ വജ്രായുധം. ഐ പി എല്ലിലെ വിരാട് കോഹ്‌ലിയ്ക്കെതിരായ റെക്കോർഡ് തന്നെയാണ് താരത്തെ പ്രസിദ്ധനാക്കിയത്. ഐ പി എല്ലിൽ ഏഴ് തവണ കോഹ്ലിയെ സന്ദീപ് ശർമ്മ പുറത്താക്കിയിട്ടുണ്ട്.

ഐ പി എല്ലിൽ 104 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 114 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇതിന് മുൻപ് പഞ്ചാബ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ഫ്രാഞ്ചൈസികൾക്ക് വേണ്ടിയാണ് സന്ദീപ് ശർമ്മ കളിച്ചിട്ടുള്ളത്. ട്രെൻഡ് ബോൾട്ടിനൊപ്പം സന്ദീപ് ശർമ്മ കൂടി ചേരുന്നതോടെ രാജസ്ഥാൻ റോയൽസിൻ്റെ ബൗളിങ് നിര കൂടുതൽ കരുത്തരാകും. പ്രസീദ് കൃഷ്ണയുടെ അഭാവം താരം നികത്തുമെന്ന പ്രതീക്ഷയിലാണ് റോയൽസുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top