Skip to content

വീരോചിതം മുംബൈ. ഡൽഹിയെ തകർത്ത് പ്രഥമ വുമൺസ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ

പ്രഥമ വുമൺസ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി മുംബൈ ഇന്ത്യൻസ്. ഫൈനൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ വിക്കറ്റിന് തകർത്തുകൊണ്ടാണ് മുംബൈ ഇന്ത്യൻസ് കിരീടം ചൂടിയത്.

മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 132 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. 55 പന്തിൽ പുറത്താകാതെ 60 റൺസ് നേടിയ നാറ്റ് സ്കിവറും 8 പന്തിൽ 14 റൺസ് നേടിയ അമെലിയ കെറുമാണ് മുംബൈ ഇന്ത്യൻസിൻ്റെ വിജയം ഉറപ്പാക്കിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 39 പന്തിൽ 37 റൺസ് നേടി പുറത്തായി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിനെ നാലോവറിൽ 5 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഹെയ്ലി മാത്യൂസും 42 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഇസി വോങുമാണ് ചുരുക്കികെട്ടിയത്. മെലിയ കെർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. 29 പന്തിൽ 35 റൺസ് നേടിയ മെഗ് ലാന്നിങും 17 പന്തിൽ 27 റൺസ് നേടിയ ശിഖ പാണ്ഡെയും 12 പന്തിൽ 27 റൺസ് നേടിയ രാധ യാദവും മാത്രമാണ് ഡൽഹിയ്‌ക്ക് വേണ്ടി തിളങ്ങിയത്. 79 റൺസിന് 9 വിക്കറ്റ് നഷ്ടപെട്ട ശേഷമായിരുന്നു ഇന്ത്യൻ സഖ്യത്തിൻ്റെ മികവിൽ ഡൽഹി മത്സരത്തിൽ ഭേദപ്പെട്ട സ്കോർ നേടിയത്.