Skip to content

ഇത് ചരിത്രം. ഹാട്രിക്ക് നേടി മുംബൈ ഇന്ത്യൻസിൻ്റെ ഇസി വോങ് : വീഡിയോ

വുമൺസ് പ്രീമിയർ ലീഗിൽ ഹാട്രിക്ക് നേടുന്ന ആദ്യ ബൗളറായി മുംബൈ ഇന്ത്യൻസിൻ്റെ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ ഇസി വോങ്. യു പി വാരിയേഴ്സിനെതിരായ എലിമിനേറ്റർ പോരാട്ടത്തിലായിരുന്നു തകർപ്പൻ ഹാട്രിക്ക് താരം നേടിയത്.

ഹാട്രിക്ക് അടക്കം നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ താരത്തിൻ്റെ മികവിൽ 72 റൺസിൻ്റെ വിജയം കുറിച്ച മുംബൈ ഇന്ത്യൻസ് ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. പതിമൂന്നാം ഓവറിലെ രണ്ടാം പന്തിൽ കിരൺ നാവ്ഗൈർ, മൂന്നാം പന്തിൽ സിമ്രാൻ ഷെയ്ഖ്, നാലാം പന്തിൽ സോഫി എക്ലെസ്റ്റോൺ എന്നിവരെ പുറത്താക്കികൊണ്ടാണ് വോങ് ഹാട്രിക്ക് നേടിയത്.

ഐ പി എല്ലിൽ ഹാട്രിക്ക് ഇല്ലെന്ന കുറവാണ് പ്രഥമ വുമൺസ് പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ഇസി വോങിലൂടെ നികത്തിയിരിക്കുന്നത്.

മത്സരത്തിൽ 72 റൺസിനായിരുന്നു മുംബൈ ഇന്ത്യൻസിൻ്റെ വിജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 183 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന യു പി വാരിയേഴ്സിന് 17.4 ഓവറിൽ 110 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസാണ് മുംബൈ ഇന്ത്യൻസിൻ്റെ എതിരാളികൾ.

വീഡിയോ :