Skip to content

ഇത് അഫ്ഗാൻ വീര്യം. ചാരമായി പാകിസ്ഥാൻ

പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാന് 6 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. ചരിത്രത്തിൽ ഇതാദ്യമായാണ് അഫ്ഗാൻ പാകിസ്ഥാനെ പരാജയപെടുത്തുന്നത്. മൊഹമ്മദ് നബിയുടെ ഓൾ റൗണ്ടർ മികവാണ് അഫ്ഗാനിസ്ഥാന് വിജയം സമ്മാനിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ നിശ്ചിത 20 ഓവറിൽ വെറും 92 റൺസിൽ ചുരുക്കികെട്ടിയ അഫ്ഗാൻ 93 റൺസിൻ്റെ വിജയലക്ഷ്യം 17.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 38 പന്തിൽ 38 റൺസ് നേടി പുറത്താകാതെ നിന്ന മുൻ ക്യാപ്റ്റൻ മൊഹമ്മദ് നബിയാണ് അഫ്ഗാൻ വിജയം ഉറപ്പാക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ അക്ഷരാർത്ഥത്തിൽ അഫ്ഗാൻ ബൗളർമാർക്ക് മുൻപിൽ വിറച്ചു. നാല് താരങ്ങളും മാത്രമാണ് പാകിസ്ഥാൻ നിരയിൽ രണ്ടക്കം കടന്നത്. അഫ്ഗാനിസ്ഥാന് വേണ്ടി മൊഹമ്മദ് നബി, ഫസൽഹഖ് ഫറൂഖി, മുജീബ് റഹ്മാൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും ക്യാപ്റ്റൻ റാഷിദ് ഖാൻ, നവീൻ ഉൾ ഹഖ്, അസ്മതുള്ള എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ അഫ്ഗാനിസ്ഥാൻ 1-0 ന് മുൻപിലെത്തി. നാളെ ഞായറാഴ്ച്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.