Skip to content

അതിശക്തം മുംബൈ ഇന്ത്യൻസ്. ആർ സീ ബിയെ തകർത്ത് തുടർച്ചയായ രണ്ടാം വിജയം

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയം കുറിച്ച് മുംബൈ ഇന്ത്യൻസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 9 വിക്കറ്റിൻ്റെ അനായാസ വിജയമാണ് മുംബൈ ഇന്ത്യൻസ് കുറിച്ചത്.

മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 156 റൺസിൻ്റെ വിജയലക്ഷ്യം 14.2 ഓവറിൽ വെറും ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു.38 പന്തിൽ 13 ഫോറും ഒരു സിക്സും അടക്കം റൺസ് നേടിയ ഹെയ്ലി മാത്യൂസിൻ്റെയും 29 പന്തിൽ 55 റൺസ് നേടിയ നാറ്റ് സകിവറിൻ്റെയും മികവിലാണ് അനായാസ വിജയം മുംബൈ ഇന്ത്യൻസ് നേടിയത്. 19 പന്തിൽ 23 റൺസ് നേടിയ യാസ്തിക ഭാട്ടിയയുടെ വിക്കറ്റ് മാത്രമാണ് മുംബൈ ഇന്ത്യൻസിന് നഷ്ടമായത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർ സീ ബി 28 റൺസ് നേടിയ റിച്ച ഗോഷ്, 23 റൺസ് നേടിയ ശ്രേയങ്ക പാട്ടീൽ എന്നിവരുടെ മികവിലാണ് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം അൽപ്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിയത്. ക്യാപ്റ്റൻ സ്മൃതി മന്ദാന 17 പന്തിൽ 23 റൺസ് നേടി പുറത്തായപ്പോൾ എലിസ് പെറി 7 പന്തിൽ 13 റൺസ് നേടി പുറത്തായി.

മമുംബൈ ഇന്ത്യൻസിന് വേണ്ടി ഹെയ്ലി മാത്യൂസ് മൂന്ന് വിക്കറ്റും സൈക ഐഷാക്, അമേലിയ കെർ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. മാർച്ച് ഒമ്പതിന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം. മാർച്ച് എട്ടിന് ഗുജറാത്ത് ജയൻ്റ്സിനെതിരെയാണ് ആർ സീ ബിയുടെ അടുത്ത മത്സരം.