Skip to content

തുടർച്ചയായി 7 ഫോർ. ആദ്യ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി ഹർമൻപ്രീത് കൗർ

വുമൺസ് പ്രീമിയർ ലീഗിന് മുംബൈയിൽ തകർപ്പൻ തുടക്കം. ഗുജറാത്ത് ജയൻ്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് കാഴ്ച്ചവെച്ചുകൊണ്ട് ആരാധകരെ ആവേഷത്തിലാഴ്ത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് വേണ്ടി 30 പന്തിൽ 14 ഫോർ ഉൾപ്പടെ 65 റൺസ് നേടിയാണ് ഹർമൻപ്രീത് കൗർ പുറത്തായത്. വെറും 22 പന്തിൽ നിന്നുമാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഫിഫ്റ്റി പൂർത്തിയാക്കിയത്. തുടർച്ചയായി 7 ബൗണ്ടറികളും ഹർമൻപ്രീത് കൗർ നേടി.

നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 207 റൺസാണ് മുംബൈ ഇന്ത്യൻസ് അടിച്ചുകൂട്ടിയത്. ഹർമൻപ്രീത് കൗറിന് പുറമെ 31 പന്തിൽ 47 റൺസ് നേടിയ ഹെയ്ലി മാത്യൂസ്, 24 പന്തിൽ 45 റൺസ് നേടിയ അമെലിയ കെർ എന്നിവരും മുംബൈ ഇന്ത്യൻസിനായി തിളങ്ങി.

ഗുജറാത്ത് ജയൻ്റ്സിന് വേണ്ടി സ്നേ റാണ 2 വിക്കറ്റുകൾ വീഴ്ത്തി.