Skip to content

പുജാരയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത് : വീഡിയോ

ഇന്ത്യ – ഓസ്ട്രേലിയ ഇൻഡോർ ടെസ്റ്റ് ആവേശകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാം ദിനത്തിലേക്ക് നീണ്ട മത്സരത്തിൽ ഓസ്ട്രേലിയക്ക് മുൻപിൽ 76 റൺസിൻ്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയിരിക്കുന്നത്. നേതൻ ലയൺ വിക്കറ്റുകൾ വാരികൂട്ടിയപ്പോൾ പുജാരയാണ് ഇന്ത്യയുടെ രക്ഷകനായത്.

ഇരു ടീമിലെയും ബാറ്റ്സ്മാന്മാർ ബുദ്ധിമുട്ടിയ മത്സരത്തിൽ 142 പന്തിൽ 59 റൺസ് നേടിയാണ് പുജാര പുറത്തായത്. തകർപ്പൻ ക്യാച്ചിലൂടെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് പുജാരയെ പുറത്താക്കിയത്. ഒരുപക്ഷേ മത്സരത്തിൻ്റെ ഗതി നിർണയിച്ച ക്യാച്ച് തന്നെയായിരുന്നു സ്റ്റീവ് സ്മിത്ത് നേടിയത്.

ലെഗ് സൈഡിലേക്ക് പോയ പന്തിൽ പുജാര ഫ്ലിക്ക് ചെയ്യാൻ ശ്രമിക്കുകയും തൻ്റെ വലതുഭാഗത്തെക്ക് പോയ പന്ത് ഡൈവ് ചെയ്ത് ഒറ്റകൈകൊണ്ട് സ്മിത്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. മത്സരത്തിൽ 88 റൺസിൻ്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 163 റൺസ് നേടിയാണ് പുറത്തായത്. നേരത്തെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 197 റൺസ് നേടിയിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ബോർഡർ ഗവാസ്കർ ട്രോഫി ഇതിനോടകം നിലനിർത്തികഴിഞ്ഞു.

വീഡിയോ ;