പുജാരയുടെ മുട്ടികളിയിൽ അസ്വസ്ഥനായി ക്യാപ്റ്റൻ രോഹിത് ശർമ്മ. വീഡിയോ

മികച്ച പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഇൻഡോർ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ സീനിയർ താരം പുജാര കാഴ്ച്ചവെച്ചത്. ഫിഫ്റ്റി നേടിയ താരത്തിൻ്റെ പിൻബലത്തിലാണ് 76 റൺസിൻ്റെ വിജയലക്ഷ്യം ഓസ്ട്രേലിയക്ക് മുൻപിൽ ഉയർത്താൻ ഇന്ത്യയ്ക്ക് സാധിച്ചത്. എന്നാൽ രണ്ടാം ഇന്നിങ്സിലെ താരത്തിൻ്റെ സമീപനം ഇന്ത്യൻ ക്യാപ്റ്റന് അത്ര പിടിച്ചില്ല.

142 പന്തിൽ 59 റൺസ് നേടിയാണ് മത്സരത്തിൽ പുജാര പുറത്തായത്. രണ്ടാം ദിനത്തിലെ അവസാന സെഷനിൽ പുജാര കൂടുതൽ ഡിഫൻസിലേക്ക് നീങ്ങിയതാണ് രോഹിത് ശർമ്മയെ അസ്വസ്ഥനാക്കിയത്. പുറത്തിരുന്ന് മത്സരം വീക്ഷിക്കുന്നതിനിടെ ഡിഫൻഡ് ചെയ്യുന്നതിൽ അസ്വസ്ഥനായ രോഹിത് ഇഷാൻ കിഷനോട് എന്തോ പറയുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

അതിന് ശേഷം ഓവറുകൾക്കിടെ തൻ്റെ സന്ദേശം ഇന്ത്യൻ ക്യാപ്റ്റൻ ഇഷാൻ കിഷൻ വഴി പുജാരയ്ക്ക് കൈമാറുകയും പിന്നാലെ നേതൻ ലയണിനെതിരെ പുജാര സിക്സ് നേടുകയും ചെയ്തു. പുജാരയുടെ ഈ സിക്സ് ക്യാപ്റ്റനെ സന്തോഷവാനാക്കുകയും ചെയ്തു.