ടിക്കറ്റ് കിട്ടിയില്ല. കല്ലെറിഞ്ഞും തീ കത്തിച്ചും പാകിസ്താനിലെ കാണികൾ : വീഡിയോ

അനിഷ്ട സംഭവങ്ങൾക്ക് കളമായി ക്വറ്റയിൽ നടന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് പ്രദർശനമത്സരം. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ക്രിക്കറ്റ് മത്സരം കാണുവാൻ നിരവധി കാണികളാണ് മത്സരത്തിനായി ഒഴുകിയെത്തിയത്. ഇതിനിടെയാണ് സ്റ്റേഡിയത്തിന് ഉള്ളിലേക്ക് എത്താൻ കഴിയാതിരുന്ന കാണികൾ പ്രശ്നമുണ്ടാക്കിയത്.

സ്റ്റേഡിയത്തിന് പുറത്ത് തീ കത്തിച്ച് പ്രതിഷേധിച്ച കാണികൾ അക്രമാസക്തരാവുകയും സ്റ്റേഡിയത്തിന് ഉള്ളിലേക്ക് കല്ലുകൾ എടുത്ത് എറിയുകയും മത്സരം നിർത്തിവെക്കേണ്ടിയും വന്നു. ഇതിനിടെ സ്റ്റേഡിയത്തിന് 20-30 മിനിറ്റ് മാത്രം അകലെ പോലീസിന് സ്റ്റേഷനടുത്ത് സ്ഫോടനം നടക്കുകയും ചെയ്തു. സ്ഫോടനം നടന്നുകൊണ്ടാണ് മത്സരം നിർത്തിവെച്ചതെന്ന് ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പാക് മാധ്യമങ്ങൾ കാണികൾ മൂലമാണ് മത്സരം നിർത്തിവെച്ചതെന്ന് റിപോർട്ട് ചെയ്തു.

1996 ൽ നടന്ന പാകിസ്ഥാൻ സിംബാബ്‌വെ മത്സരത്തിന് ശേഷം ഈ സ്റ്റേഡിയത്തിൽ ഇതാദ്യമായാണ് ഒരു പ്രോഷണൽ മത്സരം നടക്കുന്നത്. നിലവിലെ പാക് ക്യാപ്റ്റൻ ബാബർ അസം, മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് എന്നിവരെ കൂടാതെ മുൻ ഓൾ റൗണ്ടർ ഷാഹിദ് അഫ്രീദി, വഹാബ് റിയാസ്, ഉമർ അക്മൽ, ഇഫ്തിഖാർ അഹമ്മദ് തുടങ്ങിയവരും പ്രദർശന മത്സരത്തിൽ കളിച്ചിരുന്നു.

വീഡിയോ :