Skip to content

ഇത് ക്രിക്കറ്റ് തന്നെയാണോ, ബിഗ് ബാഷ് ലീഗിൽ വെറും റൺസിന് പുറത്തായി സിഡ്നി തണ്ടർ

ബിഗ് ബാഷ് ലീഗിൽ വെറും 15 റൺസിന് പുറത്തായി സിഡ്നി തണ്ടർ. അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരായ മത്സരത്തിലാണ് സിഡ്നി തണ്ടർ നാണംകെട്ടത്. ടി20 ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്.

സ്ട്രൈക്കേഴ്സ് ഉയർത്തിയ 140 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് 5.5 ഓവറിൽ വെറും 15 റൺസിന് സിഡ്നി തണ്ടർ ഓൾ ഔട്ടായത്. ഇംഗ്ലണ്ടിൻ്റെ അലക്സ് ഹെയ്ൽസ്, റിലീ റൂസോ അടക്കമുള്ള താരങ്ങളുള്ള ടീമാണ് സിഡ്നി തണ്ടർ. മുൻ ഓസ്ട്രേലിയൻ അണ്ടർ 19 ടീം ക്യാപ്റ്റനായ ജേസൺ സംഗയാണ് ടീമിൻ്റെ ക്യാപ്റ്റൻ.

ഒരേയൊരു ബൗണ്ടറി മാത്രമാണ് സിഡ്നി തണ്ടർ നേടിയത്. ഈ ഫോർ നേടിയ ബെൻ ഡഗ്ഗറ്റ് തന്നെയാണ് ടീമിലെ ടോപ്പ് സ്കോറർ.

അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സിന് വേണ്ടി ഹെൻറി തോർടൻ 2.5 ഓവറിൽ 3 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും വെസ് അവർ രണ്ടോവരിലി 6 റൺസ് വഴങ്ങി നാല് വിക്കറ്റും മാത്യൂ ഷോർട് ഒരു വിക്കറ്റും നേടി.