Skip to content

സ്ലെഡ്ജിങ് അതിര് വിടുന്നോ?! ഓരോ ഡെലിവറിക്ക് ശേഷവും ബംഗ്ലാദേശ് താരത്തെ സ്ലെഡ്‌ജ്‌ ചെയ്ത് സിറാജ് – വീഡിയോ

അവസാന ഇന്നിങ്സിൽ 513 എന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കം സമ്മാനിച്ചിരിക്കുകയാണ് ഓപ്പണർമാരായ ഷാന്റോയും സാകിറും. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ വിക്കറ്റ് ഒന്നും നഷ്ട്ടപ്പെടാതെ ഇരുവരും ചേർന്ന് ബംഗ്ലാദേശ് സ്‌കോർ 101ൽ എത്തിച്ചിട്ടുണ്ട്. ഷാന്റോ 125 പന്തിൽ 58 റൺസും, സാകിർ 90 പന്തിൽ 43 റൺസും നേടിയിട്ടുണ്ട്.

ആദ്യ ഇന്നിംഗ്‌സിൽ 150 റൺസിൽ ഓൾഔട്ടായ ബംഗ്ലാദേശാണ് രണ്ടാം ഇന്നിംഗ്‌സിൽ കരുത്ത് കാണിച്ചത്. വിക്കറ്റ് നേടാൻ 14 ഓവർ നൽകി അശ്വിനെയും 10 ഓവർ നൽകി സിറാജിനെയും പരീക്ഷിച്ചെങ്കിലും ബംഗ്ലാദേശ് ഓപ്പണർമാർ ചെറുത്ത് നിൽക്കുകയായിരുന്നു. വിക്കറ്റിനായി സ്ലെഡ്ജിങ് തന്ത്രവും സിറാജ് പുറത്തെടുത്തിരുന്നു.

34ആം ഓവറിൽ ഓരോ ഡെലിവറിക്ക് ശേഷവും സ്ലെഡ്ജിങ്ങുമായി ഷാന്റോയുടെ നേർക്കാണ് സിറാജ് എത്തിയത്. വാക്കുകളിലൂടെയും നോട്ടത്തിലൂടെയും പ്രകോപിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഷാന്റോ ചിരിച്ച് കൊണ്ടാണ് പ്രതികരിച്ചത്. രണ്ടാം ഇന്നിംഗ്‌സിൽ 258 റൺസ് നേടിയാണ് ഇന്ത്യ ലീഡ് 512 റൺസാക്കിയത്. പൂജാരയും, ഗിലും സെഞ്ചുറി നേടിയിരുന്നു.