Skip to content

മത്സരം കാണാനെത്തിയത് 45000 ത്തിലധികം കാണികൾ, ഇന്ത്യൻ പതാകയുമായി വിജയം ആഘോഷിച്ച് ഇന്ത്യയുടെ പെൺപട

ആവേശകരമായ വിജയമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ കുറിച്ചത്. സൂപ്പറോവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് ഈ വർഷത്തെ ആദ്യ പരാജയം ഇന്ത്യ സമ്മാനിച്ചത്.

188 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 49 പന്തിൽ 9 ഫോറും 4 സിക്സും ഉൾപ്പെടെ 79 റൺസ് നേടിയ സ്മൃതി മന്ദാന, 13 പന്തിൽ 26 റൺസ് നേടിയ റിച്ച ഗോഷ്, 34 റൺസ് നേടിയ ഷഫാലി വർമ്മ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി ഓസ്ട്രേലിയയുടെ സ്കോറിന് ഒപ്പമെത്തിയത്.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 21 റൺസ് അടിച്ചുകൂട്ടിയപ്പോൾ മറുപടി ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് 16 റൺസ് നേടാനെ സാധിച്ചുള്ളൂ.

ഈ ആവേശകരമായ വിജയം ഇന്ത്യൻ പതാകയുമായാണ് ടീം ആഘോഷിച്ചത്. നാൽപ്പതിനായിരത്തിലധികം കാണികൾ മത്സരം കാണുവാനായി എത്തിയിരുന്നു.

വീഡിയോ ;

പരമ്പരയ്ക്കുള്ള ടിക്കറ്റുകൾ ബിസിസിഐ സൗജന്യമാക്കിയിരുന്നു. വനിതാ ഐ പി എൽ വരാനിരിക്കെ ഇത്തരത്തിലുള്ള മത്സരങ്ങൾ വുമൺസ് ക്രിക്കറ്റിന് വലിയ ജനപ്രീതിയായിരിക്കും സമ്മാനിക്കുക. മത്സരത്തിൻ്റെ അവസാന ഘട്ടത്തിൽ ഒരു മില്യണിലധികം ആളുകൾ മത്സരം കണ്ടിരുന്നു.