Skip to content

ചേസിങിൽ ലോക റെക്കോർഡ് കുറിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിലെ മികച്ച പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനും കൂടിയായ സ്മൃതി മന്ദാന.

സൂപ്പറോവറിൽ ഇന്ത്യ ആവേശവിജയം സ്വന്തമാക്കിയ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് സ്മൃതി മന്ദാന കാഴ്ച്ചവെച്ചത്. 49 പന്തിൽ നിന്നും 9 ഫോറും 4 സിക്സും ഉൾപ്പെടെ 79 റൺസ് താരം നേടിയിരുന്നു. സൂപ്പറോവറിലും ഇന്ത്യയ്ക്കായി തിളങ്ങിയത് സ്മൃതി മന്ദാന തന്നെയായിരുന്നു. 3 പന്തിൽ 13 റൺസ് താരം സൂപ്പറോവറിൽ നേടിയിരുന്നു.

മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര വുമൺസ് ടി20 ക്രിക്കറ്റിൽ ചേസിങിൽ ഏറ്റവും കൂടുതൽ തവണ 50+ റൺസ് നേടുന്ന ബാറ്ററെന്ന റെക്കോർഡ് സ്മൃതി മന്ദാന സ്വന്തമാക്കി. ചേസിങിൽ 12 തവണ 50+ സ്കോർ ഇന്ത്യൻ താരം നേടിയിട്ടുണ്ട്. 11 തവണ 50+ സ്കോർ നേടിയ വെസ്റ്റിൻഡീസിൻ്റെ സ്റ്റഫാനി ടെയ്‌ലറിനെയാണ് സ്മൃതി മന്ദാന പിന്നിലാക്കിയത്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ചേസിങിൽ ഇന്ത്യയ്ക്ക് ഏറ്റവും ഉയർന്ന മൂന്ന് വ്യക്തിഗത സ്കോറും നേടിയത് സ്മൃതി മന്ദാനയാണ്. ഈ വർഷം ഇംഗ്ലണ്ടിനെതിരെ ചേസിങിൽ 79 റൺസ് നേടിയ താരം 2019 ൽ ന്യൂസിലൻഡിനെതിരെ ചേസിങിൽ 86 റൺസ് നേടിയിരുന്നു.

പുരുഷ ക്രിക്കറ്റിലും ഈ റെക്കോർഡിന് ഉടമ ഇന്ത്യയ്ക്കാരൻ തന്നെയാണ്. കിങ് കോഹ്ലിയാണ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ചേസിങിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയിട്ടുള്ളത്.