Skip to content

അത് ഔട്ടായിരുന്നോ?! വിവാദത്തിന് തിരികൊളുത്തി നിർണായക ഘട്ടത്തിൽ ഷകീലിന്റെ പുറത്താകൽ ; വീഡിയോ

പാകിസ്ഥാൻ-ഇംഗ്ലണ്ട് മത്സരത്തിനിടെ വിവാദ പുറത്താകൽ. മത്സരം നാലാം ദിനം പുരോഗമിക്കുമ്പോൾ ആയിരുന്നു തേർഡ് അമ്പയർ വിൽസൻ വിവാദ വിധിയുമായി എത്തിയത്. 4 വിക്കറ്റ് ശേഷിക്കെ ജയിക്കാൻ 84 റൺസ് വേണമെന്നിരിക്കെയാണ് 94 റൺസുമായി മുന്നേറുകയായിരുന്ന ഷകീലിന്റെ ക്യാച്ച് ഔട്ടായി വിധിച്ചത്.

മാർക്വുഡ് എറിഞ്ഞ 94ആം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. അതിവേഗത്തിൽ ലെഗ് സൈഡിലൂടെ വന്ന പന്തിൽ ഷോട്ട് കളിക്കാൻ ശ്രമിച്ച ഷകീലിന്റെ ബാറ്റിൽ ഉരസി വിക്കറ്റ് കീപ്പർ ഒല്ലി പോപ്പിന്റെ നേർക്ക് പോവുകയായിരുന്നു. ഇംഗ്ലണ്ട് താരം ഡൈവ് ചെയ്ത് കൈപിടിയിൽ ഒതുക്കിയെങ്കിലും പന്ത് നിലത്ത് ടച്ച് ചെയ്തിരുന്നോയെന്ന് സംശയം നിലനിന്നിരുന്നു.

ഏറെ നേരെത്തെ പരിശോധനയിൽ വ്യക്തമായ തെളിവ് ഇല്ലെന്ന് കാണിച്ച് ഓണ്ഫീൽഡ് അമ്പയറിന്റെ സോഫ്റ്റ് സിഗ്നൽ പ്രകാരം ഔട്ട് വിധിച്ചു. റീപ്ലേയിലെ ചില ഫ്രെയിമുകളിൽ പന്ത് നിലത്ത് ടച്ച് ചെയ്യുന്നത് കണ്ടിട്ടും ഔട്ട് വിധിച്ചെന്നാണ് പാകിസ്ഥാൻ ആരാധകരുടെ ആരോപണം.
തേർഡ് അമ്പയർക്ക് നേരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുകയാണ്.