Skip to content

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു, ടീമിലിടം നേടി ഇതിഹാസ താരത്തിൻ്റെ മകൻ

ഐസിസി ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിൽ ഇതിഹാസതാരത്തിൻ്റെ മകനും ഇടം നേടിയിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിൽ ബ്രയാൻ ലാറയ്ക്ക് ഏറ്റവും കൂടുതൽ റൺസ് നേടിയ വിൻഡീസ് താരം ചന്ദർപോളിൻ്റെ മകൻ ടാഗെനറൈൻ ചന്ദർപോളാണ് ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടിയിരിക്കുന്നത്. ഇടംകയ്യൻ ബാറ്റ്സ്മാനായ ടാഗെനറൈൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അഞ്ച് സെഞ്ചുറിയടക്കം 2669 റൺസ് നേടിയിട്ടുണ്ട്.

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമായ രണ്ട് മത്സരങ്ങളുടെ പരമ്പര നവംബർ 30 നാണ് ആരംഭിക്കുന്നത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും വെസ്റ്റിൻഡീസ് ആറാം സ്ഥാനത്തുമാണുള്ളത്. കോച്ച് ഫിൽ സിമൺസിൻ്റെ അവസാന പരമ്പര കൂടിയാണിത്. ഐസിസി ടി20 ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായതോടെയാണ് ടെസ്റ്റ് പരമ്പരയോടെ താൻ പരിശീലക സ്ഥാനം ഒഴിയുന്നുവെന്ന് ഫിൽ സിമൺസ് പ്രഖ്യാപിച്ചത്.

ക്രെയ്ഗ് ബ്രാത്ത്‌വൈറ്റ് (c), ജെർമെയ്ൻ ബ്ലാക്ക്‌വുഡ് (vc), എൻക്രുമ ബോണർ, ഷമർ ബ്രൂക്‌സ്, ടാഗെനറൈൻ ചന്ദർപോൾ, റോസ്റ്റൺ ചേസ്, ജോഷ്വ ഡ സിൽവ, ജേസൺ ഹോൾഡർ, അൽസാരി ജോസഫ്, കൈൽ മേയേഴ്‌സ്, ആൻഡേഴ്‌സൺ ഫിലിപ്പ്, റെയ്‌മൺ റൈഫർ, ജായ്, കെമർ റോച്ച് തോമസ്.