Skip to content

തൻ്റെ ബൗളിങ് മികവിന് പിന്നിലെ സുനിൽ നരൈൻ്റെ റോൾ എന്തെന്ന് വെളിപ്പെടുത്തി സിക്കന്ദർ റാസ

ഈ വർഷം സിംബാബ്‌വെയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് സിക്കന്ദർ റാസ കാഴ്ച്ചവെച്ചത്. വർഷങ്ങൾക്ക് ശേഷം തൻ്റെ ടീമിന് ലോകകപ്പ് യോഗ്യത നേടികൊടുത്ത താരം ലോകകപ്പിലും ടീമിന് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ബാറ്റിങിനൊപ്പം ബൗളിങിലും മികവ് പുലർത്തികൊണ്ടിരിക്കുന്ന താരം തൻ്റെ ബൗളിങ് മികവിന് പിന്നിൽ വിൻഡീസ് ബൗളർ സുനിൽ നരൈൻ വഹിച്ച പങ്കിനെ കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ആദ്യ 7 വർഷം 13 വിക്കറ്റ് മാത്രം വീഴ്ത്തിയ റാസ ഈ വർഷം മാത്രം തൻ്റെ ഓഫ് ബ്രേയ്ക്കിലൂടെ 19 വിക്കറ്റുകൾ നേടികഴിഞ്ഞു.

” ഞാൻ കരീബിയൻ പ്രീമിയർ ലീഗിൽ കളിച്ചിരുന്നു. അന്ന് അവൻ്റെ കഴിവ് എന്നെ ഏറെ ആകർഷിച്ചു. ഞാൻ അവനോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. അത് വെറുതെയായിരുന്നില്ല. അവനിൽ നിന്നും പുതിയ കാര്യങ്ങൾ പഠിക്കുവാനായിരുന്നു. ”

” അവൻ സഹായിക്കുന്നവനാണ്. ഇപ്പോൾ പോലും അവൻ എൻ്റെ വീഡിയോ കാണുവാൻ സമയം ചിലവഴിക്കുന്നു. അവൻ ഞാൻ മെസേജുകൾക്ക് മറുപടി നൽകി എന്നെ നയിച്ചു. എന്നെ മറ്റു രണ്ടുപേർ കൂടെ സഹായിച്ചിരുന്നു. രവി ബോപ്പാര നക്കിൾബോളിൽ എന്നെ സഹായിച്ചു. ഞാൻ ബൗളിങ് ആക്ഷൻ മാറ്റിയപ്പോൾ എനിക്കൊപ്പം നിന്നത് ഇമ്രാൻ താഹിറായിരുന്നു. ” സിക്കന്ദർ റാസ പറഞ്ഞു.