Skip to content

മക്കല്ലത്തിന് ശേഷം ഇതാദ്യം, ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടി ഗ്ലെൻ ഫിലിപ്പ്സ്

ഐസിസി ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടി ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്പ്സ്. സിഡ്നിയിൽ നടന്ന മത്സരത്തിലായിരുന്നു താരം സെഞ്ചുറി നേടിയത്.

15 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപെട്ട ശേഷം ക്രീസിലെത്തിയ ഫിലിപ്പ്സിൻ്റെ സെഞ്ചുറി മികവിലാണ് മികച്ച സ്കോർ ന്യൂസിലൻഡ് സ്വന്തമാക്കിയത്. നാലാം വിക്കറ്റിൽ ഡാരൽ മിച്ചലിനൊപ്പം ചേർന്ന് 84 റൺസ് താരം കൂട്ടിച്ചേർത്തു. മിച്ചൽ 22 റൺസ് നേടി പുറത്തായപ്പോൾ ഫിലിപ്പ്സ് 64 പന്തിൽ 10 ഫോറും 4 സിക്സും ഉൾപ്പടെ 104 റൺസ് നേടിയാണ് പുറത്തായത്. ഫിലിപ്പ്സിൻ്റെ മികവിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് ന്യൂസിലൻഡ് നേടി.

ഐസിസി ടി20 ലോകകപ്പ് ചരിത്രത്തിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ന്യൂസിലാൻഡ് ബാറ്റ്സ്മാനാണ് ഡാരൽ മിച്ചൽ. 2012 ൽ നടന്ന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ 123 റൺസ് നേടിയ ബ്രണ്ടൻ മക്കല്ലമാണ് ഇതിനുമുൻപ് ഐസിസി ടി20 ലോകകപ്പിൽ സെഞ്ചുറി നേടിയ ന്യൂസിലൻഡ് ബാറ്റർ.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ താരത്തിൻ്റെ രണ്ടാം സെഞ്ചുറി കൂടിയാണിത്. ഇതിന് മുൻപ് വെസ്റ്റിൻഡീസിനെതിരെയും താരം സെഞ്ചുറി നേടിയിരുന്നു.