Skip to content

ഇത് മൊഹാലിയ്ക്കും മേലെ, ഇതാണ് തൻ്റെ ഏറ്റവും മികച്ച പ്രകടനമെന്ന് കിങ് കോഹ്ലി

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ആവേശപോരാട്ടത്തിൽ കിങ് കോഹ്ലി കാഴ്ച്ചവെച്ചത്. കിങ് കോഹ്ലിയുടെ അവിശ്വസനീയ പോരാട്ടമികവിലാണ് മുൻനിര നിറംമങ്ങിയ മത്സരത്തിൽ ഇന്ത്യ വിജയം കുറിച്ചത്. 2016 ടി20 ലോകകപ്പിൽ മൊഹാലിയിൽ ഓസ്ട്രേലിയക്കെതിരെ കാഴ്ച്ചവെച്ച പ്രകടനത്തിന് സമാനമായിരുന്നു കോഹ്ലിയുടെ ഇന്നത്തെ ഇന്നിങ്സ്.

കരിയറിലെ ഇതുവരെയുള്ള ഏറ്റവും പ്രകടനമായി കണക്കാക്കിയിരിക്കുന്നത് മൊഹാലിയിലെ ഇന്നിങ്സായിരുന്നുവെന്നും എന്നാൽ പാകിസ്ഥാനെതിരായ ഈ പ്രകടനം അതിന് മുകളിൽ വരുമെന്നും മത്സരശേഷം കിങ് കോഹ്ലി പ്രതികരിച്ചു.

” ഇത് സ്വപ്നതുല്യമായ അന്തരീക്ഷമാണ്. എനിക്ക് വാക്കുകൾ കിട്ടുന്നില്ല. അതെങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല. അവസാന നിമിഷം വരെ ക്രീസിൽ നിലയുറപ്പിച്ചാൽ അത് ചെയ്യാനാകുമെന്ന് ഹാർദിക് എന്നോട് പറഞ്ഞു. ഷഹീൻ പന്തെറിയാനെത്തിയപ്പോൾ അവനെ ലക്ഷ്യം വെയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഹാരിസ് റൗഫായിരുന്നു അവരുടെ പ്രൈം ബൗളർ. അവനെതിരെ രണ്ട് സിക്സ് നേടുവാൻ എനിക്ക് സാധിച്ചു. എൻ്റെ കണക്കുകൂട്ടലുകൾ ലളിതമായിരുന്നു. ” നവാസിന് ഒരോവർ ഉണ്ടായിരുന്നു, ഹാരിസിനെതിരെ റൺസ് സ്കോർ ചെയ്താൽ അവർ പരിഭ്രാന്തരാകുമെന്ന് എനിക്കറിയാമായിരുന്നു. ആ രണ്ട് സിക്സോടെ 8 പന്തിൽ നിന്നും 28 എന്നുള്ളത് 6 പന്തിൽ 16 ആക്കി ചുരുക്കാൻ എനിക്ക് സാധിച്ചു.” കോഹ്ലി പറഞ്ഞു.

” ഇന്ന് വരെ എൻ്റെ ഏറ്റവും മികച്ച ടി20 ഇന്നിങ്സ് മൊഹാലിയിലെ ആയിരുന്നു. അന്ന് ഞാൻ 52 പന്തിൽ 82 റൺസ് നേടി, ഇന്ന് 53 പന്തിൽ 82 റൺസും. രണ്ടും എനിക്ക് സ്പെഷ്യലാണ്. പക്ഷേ ഈ ഇന്നിങ്സ് അതിന് മുകളിൽ ഞാൻ കണക്കാക്കും. ആരാധകർ എന്നെ എല്ലായ്പോഴും പിന്തുണച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദിയുണ്ട്. ” കോഹ്‌ലി കൂട്ടിച്ചേർത്തു.