Skip to content

ഞങ്ങളുടെ രാജാവ്, കിങ് കോഹ്ലിയെ തോളിലേറ്റി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ആവേശവിജയം കുറിച്ചിരിക്കുകയാണ് ഇന്ത്യ. കിങ് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് തുടക്കത്തിൽ തകർന്ന ഇന്ത്യ മത്സരത്തിൽ ആവേശവിജയം കുറിച്ചത്.

മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 160 റൺസിൻ്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിലാണ് ഇന്ത്യ മറികടന്നത്. അവസാന ഓവറിൽ 16 റൺസ് വേണമെന്നിരിക്കെ ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യയെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. അടുത്ത പന്തിൽ ഡി കെ കോഹ്ലിയ്ക്ക് സിംഗിൾ നേടി സ്ട്രൈക്ക് കൈമാറുകയും തൊട്ടടുത്ത പന്തിൽ ഡബിൾ നേടിയ കോഹ്ലി അടുത്ത പന്തിൽ സിക്സ് പറത്തുകയും ചെയ്തു. അമ്പയർ നോ ബോൾ വിധിച്ചതിനെ തുടർന്ന് ലഭിച്ച ഫ്രീ ഹിറ്റിൽ കോഹ്ലി ബൗൾഡായെങ്കിലും സ്റ്റമ്പിൽ തട്ടി ബൗണ്ടറിയിലേക്ക് പോയ പന്തിൽ 3 റൺസ് ഇന്ത്യ ഓടിയെടുത്തു.

അവസാന രണ്ട് പന്തിൽ രണ്ട് റൺസ് വേണമെന്നിരിക്കെ അഞ്ചാം പന്തിൽ ദിനേശ് കാർത്തിക്കിനെ പുറത്താക്കികൊണ്ട് പാകിസ്ഥാൻ മത്സരത്തിൽ വീണ്ടും തിരിച്ചെത്തി. എന്നാൽ അടുത്ത പന്തിൽ മൊഹമ്മദ് നവാസ് വൈഡ് എറിയുകയും പിന്നീട് എറിഞ്ഞ പന്തിൽ സിംഗിൾ നേടികൊണ്ട് അശ്വിൻ ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു.

മത്സരത്തിൽ 53 പന്തിൽ 6 ഫോറും 4 സിക്സും അടക്കം പുറത്താകാതെ 82 റൺസ് വിരാട് കോഹ്ലി അടിച്ചുകൂട്ടിയിരുന്നു. മത്സരശേഷം കിങ് കോഹ്ലിയെ തോളിലേറ്റികൊണ്ടാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ വിജയം ആഘോഷിച്ചത്.

വീഡിയോ ;

ഒക്ടോബർ 27 ന് നെതർലൻഡ്സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.