Skip to content

അന്ന് ഷഹീൻ ചെയ്തത് തിരിച്ചുകൊടുത്ത് അർഷ്ദീപ്, പാകിസ്ഥാൻ്റെ മുൻനിരയെ തകർത്ത് ഇന്ത്യ, വീഡിയോ

ഐസിസി ടി20 ലോകകപ്പിലെ ആവേശപോരാട്ടത്തിൽ പാകിസ്ഥാൻ ബാറ്റിങ് നിരയെ വിറപ്പിച്ച് ഇന്ത്യൻ ബൗളർമാർ. കഴിഞ്ഞ ലോകകപ്പിൽ ഷഹീൻ അഫ്രീദി ചെയ്തത് അർഷ്ദീപ് തിരിച്ചുകൊടുത്തപ്പോൾ പാകിസ്ഥാൻ്റെ നെടുംതൂണുകളായ ക്യാപ്റ്റൻ ബാബർ അസമിനും മൊഹമ്മദ് റിസ്വാനും ഒന്നും ചെയ്യാനാകാതെ മടങ്ങേണ്ടിവന്നു.

ലോകകപ്പിലെ തൻ്റെ ആദ്യ പന്തിൽ തന്നെയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ അർഷ്ദീപ് പുറത്താക്കിയത്. അർഷ്ദീപ് എറിഞ്ഞ തകർപ്പൻ ഇൻസ്വിങർ കണക്ട് ചെയ്യുവാൻ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന് സാധിച്ചില്ല.

ബാബർ അസം പുറത്തായ ശേഷം ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ച മൊഹമ്മദ് റിസ്വാനെ തൻ്റെ രണ്ടാം ഓവറിലെ അവസാന പന്തിൽ ഭുവനേശ്വർ കുമാറിൻ്റെ കൈകളിൽ എത്തിച്ചുകൊണ്ട് അർഷ്ദീപ് പുറത്താക്കി.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യ പ്ലേയിങ് ഇലവൻ ; രോഹിത് ശർമ്മ (c), കെ എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക് (wk), അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്